ദുബായ്: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം എൻജിനിൽ തീപടർന്നതിനെ തുടർന്ന് തിരിച്ചിറക്കി. പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയർഇന്ത്യ അറിയിച്ചു.
1000 അടി ഉയരത്തിൽ എത്തിയതോടെയാണ് എഞ്ചിനിൽ തീ പടർന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. ഇടത് എഞ്ചിനാണ് തീ പടർന്നത്.
ആഭ്യന്തര വിമാനക്കമ്പനികൾ കഴിഞ്ഞ വർഷം മാത്രം 546 തവണ സാങ്കേതിക തകരാറുകൾ നേരിട്ടതായി സർക്കാർ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിൽ 64 തവണയും സാങ്കേതിക തകരാറുകൾ നേരിട്ടത് എയർ ഇന്ത്യയ്ക്കാണ്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.