കോട്ടയം;പൂഞ്ഞാർ.പ്രളയത്തിൽ കേരളത്തിന്റെ കണ്ണുനനയിപ്പിച്ച കൂട്ടിക്കൽ പഞ്ചായത്തിലെ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിന് നാളിതുവരെ ഒരുരൂപ ഫണ്ട് അനുവദിക്കാതെ സംസ്ഥാന സർക്കാർ,കിഴക്കൻ മേഖലയിലെ ജനങ്ങളോട് ഇനിയും നീതി നിഷേധം തുടർന്നാൽ നിയമപരമായി നേരിടുമെന്ന്, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ;ഷോൺ ജോർജിന്റെ ഫേസ്ബുക് പോസ്റ്റ്
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ബഹുമാനപ്പെട്ട പൊതുമരാമത്ത് വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ എന്നിവരുടെ ശ്രദ്ധയ്ക്ക്....
2021 ഒക്ടോബർ മാസം ഉണ്ടായ പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും ലിസ്റ്റ് ചുവടെ ചേർക്കുന്നു. നാളിതുവരെയും ഇവയുടെ ഒന്നും പുനർനിർമ്മാണം ആരംഭിച്ചിട്ടില്ല എന്ന് മാത്രമല്ല അതിനായി ഒരു രൂപ പോലും അനുവദിക്കാൻ കഴിഞ്ഞിട്ടുമില്ല.ഇതിനുവേണ്ടിയുള്ള ശ്രമങ്ങൾ നടത്തുവാൻ പോലും കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.ഇത് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു ജനതയോട് കാണിക്കുന്ന നിസംഗതയും അപമര്യാദയുമാണ് . ഒരു മാസത്തിനകം ഇതിന്മേൽ നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിക്കുന്നു.
2018- ൽ പി.സി. ജോർജ് എംഎൽഎയായിരുന്ന കാലത്ത് 34.73 കോടി രൂപ അനുവദിച്ച് 2019-ൽ നിർമാണം ആരംഭിച്ച മുണ്ടക്കയം- ഇളംങ്കാട് വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചില്ലെന്നു മാത്രമല്ല,ഇളംങ്കാട് കൊണ്ട് നിർമ്മാണം അവസാനിപ്പിച്ചിരിക്കുകയാണ്.
പ്രളയത്തിൽ തകർന്ന പാലങ്ങൾ
(കൂട്ടിക്കൽ പഞ്ചായത്ത്)
1.ഇളംങ്കാട് - കൊടുങ്ങ ജംഗ്ഷൻ പാലം
2.ഏന്തയാർ - മുക്കുളം പാലം
പഞ്ചായത്ത് റോഡിലുള്ള പാലങ്ങൾ (കൂട്ടിക്കൽ)
1. ഇളംങ്കാട് ടോപ്പ് - മൂപ്പൻമല പാലം
2. മ്ലാക്കര - കൃഷ്ണൻ പടി പാലം
3.മൂപ്പൻമല പാലം
4.കുന്നാട് - ഞർക്കാട് പാലം
(നടപ്പാലം)
5. മുത്തനാട്ട് പടി - ഇളംങ്കാട് ടോപ്പ് (നടപ്പാലം)
കൂട്ടിക്കൽ - കൊക്കയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന നടപ്പാലങ്ങൾ
1. മുത്തനാട്ട് പടി - മുക്കുളം പാലം
2. 7 ഏക്കർ - മുക്കുളം താഴെ
3. ഒറ്റമരം - മുക്കുളം താഴെ
4. കുപ്പായക്കുഴി - ഏന്തയാർ ഈസ്റ്റ്
5. കൂട്ടിക്കൽ - മാക്കോച്ചി പാലം
കൊക്കയാർ പഞ്ചായത്ത് റോഡിലുള്ള പാലങ്ങൾ
1. മുക്കുളം - 88 ചപ്പാത്ത് - വെമ്പ്ലി പാലം
2.വെമ്പ്ലി
റേഷൻ കട - 35 മൈൽ
3.കനകപ്പുര - വെമ്പ്ലി പാലം
4.വെമ്പ്ലി - ഉറുമ്പിക്കര
5.വെമ്പ്ലി -
ക്ഷേത്രം പടി പാലം
മേൽപ്പറഞ്ഞ പാലങ്ങൾക്കും റോഡുകൾക്കും ഒപ്പം പ്രളയത്തിന് വലിയ കാരണമാകുന്ന നൂറ്റാണ്ട് പഴക്കമുള്ള കൂട്ടിക്കൽ ചപ്പാത്തും പുതുക്കി പണിയേണ്ടത് അത്യന്താപേക്ഷിതമാണ്...
അഡ്വ ഷോൺ ജോർജ്
ജില്ലാ പഞ്ചായത്ത് മെമ്പർ
പൂഞ്ഞാർ
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.