തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന നികുതി വർധനവിൽ നിയമസഭയിൽ പ്രതിഷേധവുമായി പ്രതിപക്ഷം. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തീവെട്ടിക്കൊള്ളയാണെന്ന് പ്രതിപക്ഷം. ബാനർ ഉയർത്തി പ്രതിഷേധിക്കാൻ പ്രതിപക്ഷ എം എൽ എ മാർ. സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. കടുത്ത നിലപാടിലേക്ക് മാറണമെന്ന് നിയമസഭാ കക്ഷി യോഗം.
പ്രതിപക്ഷ പ്രതിഷേധം ഉയർന്നതോടെ ഫ്ലോറിൽ പ്ലക്ക് ക്കാർഡുകൾ പാടില്ലെന്നും ചട്ടവിരുദ്ധമാണെന്നും സ്പീക്കർ. ചോദ്യോത്തരവേളയിൽ സഹകരിക്കണമെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയിരുന്നത്.
ബജറ്റ് നിർദേശങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച കോണ്‍ഗ്രസ് കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും പ്രതിഷേധ മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.