കൊല്ലം: ഡിവൈഎഫ്ഐയിൽ നിന്നും കൂട്ട രാജി. കൊല്ലം ജില്ലാ നേതൃത്വം ജനാധിപത്യ വിരുദ്ധമായി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നാരോപിച്ചാണ് കൂട്ടത്തോടയെുള്ള രാജി. കൊട്ടാരക്കര ബ്ലോക്കിലെ രണ്ടു ഭാരവാഹികളും ബ്ലോക്ക് കമ്മിറ്റി മേഖലാ ഭാരവാഹികളായ ആറ് പേരുമാണ് രാജികത്ത് നൽകിയത് ഡിവൈഎഫ്ഐ സജീവപ്രവർത്തകരായ മുപ്പതോളം ചെറുപ്പക്കാർ സംഘടനയിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്നതായി സംഘടനാ വൃത്തങ്ങൾ അറിയിച്ചു.
തുടർന്ന് ഡിവൈഎഫ്ഐെയുടെ ചുമതല ഒഴിഞ്ഞുപോയ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡൻ്റ് അരവിന്ദിനെ വീണ്ടും ബ്ലോക്ക് കമ്മിറ്റിയിൽ ഉൾപ്പെടുത്താനുള്ള ജില്ലാ നേതൃത്വത്തിൻ്റെ തീരുമാനത്തെ തുടർന്നാണ് പ്രതിഷേധം. കഴിഞ്ഞ സമ്മേളനത്തിൽ ബ്ലോക്ക് സെക്രട്ടറി ആക്കാത്തതിനെ തുടർന്നാണ് ഡിവൈഎഫ്ഐയിൽ നിന്നും അരവിന്ദ് പ്രാഥമികാഗത്വം വേണ്ടെന്ന് വെച്ചെന്നാണ് ഉയരുന്ന ആരോപണം. സംഭവത്തെ തുടർന്ന് സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നൽകിയിരുന്നു. പരാതിയിൽ സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവിനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു.
അരവിന്ദനെ തിരികെയെടുക്കണമെന്ന പാർട്ടി ജില്ലാ സെക്രട്ടറിയുടെ നിർദേശം അംഗീകരിച്ചില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റും ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ആഴ്ചകൾക്ക് മുമ്പ് ആലപ്പുഴയിലും സിപിഐഎമ്മില്‍ കൂട്ടരാജിയും പ്രതിഷേധവും ഉണ്ടായിരുന്നു. പുളിങ്കുന്ന് ലോക്കല്‍ കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളായിരുന്നു രാജിക്കത്ത് നല്‍കിയിരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കുട്ടനാട്ടിൽ നിലനില്‍ക്കുന്ന സിപിഐഎമ്മിലെ വിഭാഗീയതയെ തുടർന്നായിരുന്നു കമ്മിറ്റിയിലെ മുഴുവന്‍ അംഗങ്ങളും രാജിക്കത്ത് നല്‍കിയത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.