തിരുവനന്തപുരം: വീട്ടമ്മയെ നിരന്തരം ഫോൺ ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്‌പെൻഷൻ. പ്രായപൂർത്തിയാകാത്ത മകനെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു എസ്ഐ നിരന്തരം വീട്ടമ്മയെ ഫോൺ ചെയ്തത്. കന്റോൺമെന്റ് എസ്ഐ എൻ അശോക് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മിഷണർ എസ് എച്ച് നാഗരാജു അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. തുടർന്ന് എസ്ഐക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിക്കേസിലെ പ്രതിയായ കുട്ടിയുടെ അമ്മയോടാണ് എസ്ഐ നിരന്തരം മോശമായി പെരുമാറിയത്. മകനെ കേസിൽ നിന്ന് രക്ഷപ്പെടുത്താമെന്ന് പറഞ്ഞായിരുന്നു ഇയാൾ നിരന്തരം വീട്ടമ്മയെ വിളിച്ചുകൊണ്ടിരുന്നത്. തന്റെ താമസസ്ഥലത്തേക്കും ഹോട്ടലിലേക്കുമുൾപ്പെടെ കേസിനെക്കുറിച്ച് സംസാരിക്കാനെന്ന പേരിൽ വിളിച്ചിട്ടുണ്ടെന്നാണ് വീട്ടമ്മയുടെ പരാതി. തുടർന്ന് ഇവർ സ്റ്റേഷനിലേക്ക് വരാമെന്ന് പറഞ്ഞിട്ടും സമ്മതിച്ചില്ല.
ശല്ല്യം തുടർന്നപ്പോൾ ഇരുവരും തമ്മിലുളള ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് വീട്ടമ്മ ഡിസിപി അജിത് കുമാറിന് പരാതി നൽകി. കോവളം എസ്എച്ച്ഒയാണ് അന്വേഷണ ഉദ്യോഗസ്ഥൻ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശമുണ്ട്. പ്ലസ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടി കേസിലെ അന്വേഷണച്ചുമതല അശോക് കുമാറിനായിരുന്നില്ല. സ്റ്റേഷനിൽ ഈ പരാതി ലഭിച്ചതോടെ ഇയാൾ വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയായിരുന്നു. അശോക് കുമാറിനെതിരെ ഇതിനു മുമ്പും സസ്‌പെൻഷൻ അടക്കമുളള നടപടികൾ ഉണ്ടായിട്ടുണ്ട്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.