കൊട്ടാരക്കര: റീച്ച് കൂട്ടാന്‍ ഫെയ്സ് ബുക്കില്‍ യുവതിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ച്ചറാക്കിയ യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശിയായ ഉനൈസ് (24) ആണ് കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പൊലീസിന്റെ പിടിയിലായത്. ഓണ്‍ലൈണ്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമായ ഫോട്ടോ യുവതിയുടെ അനുവാദം ഇല്ലാതെയാണ് ഇയാള്‍ ഫെയ്സ് ബുക്ക് പേജിന്റെ ഡിസ്പ്ലേ ചിത്രമാക്കിയത്.
മെഡിക്കല്‍, ആരോഗ്യം എന്നിവയെ സംബന്ധിച്ച് വീഡിയോകളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യുന്ന പേജിന്റെ ക്രിയേറ്ററാണ് ഉനൈസ്. ഒട്ടേറെ ഫോളേവേഴ്സ് ഉള്ള പേജില്‍ തന്റെ ചിത്രമാണെന്ന് സുഹൃത്ത് പറഞ്ഞാണ് യുവതി അറിഞ്ഞത്. തുടര്‍ന്ന് നല്കിയ പരാതിപ്രകാരം കൊല്ലം റൂറല്‍ എസ് പി എംഎല് സുനിലിന്റെ നിര്‍ദേശ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. 'റീച്ച്' കൂട്ടാനാണ് ഫോട്ടോ അപ്ലോഡ് ചെയ്തതെന്നാണ് ഇയാളുടെ മൊഴി. ഇന്‍സ്പെക്ടര്‍ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ സിഎസ് ബിനു, അസി. സബ് ഇന്‍സ്പെക്ടര്‍ തനൂജ എന്നിവരാണ് അന്വേഷണം നടത്തിയത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.