തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തിനു സമീപം യുവതിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായതായി പരാതി. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് സാഹിത്യ ഫെസ്റ്റ് കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്ന വഴി സ്ത്രീയെ ആക്രമിച്ചത്
അക്രമത്തിൽ യുവതിയുടെ കഴുത്തിലും മുഖത്തും പരിക്കേറ്റിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. മാല മോഷണം നടത്താനുള്ള ശ്രമമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും സമാനമായ സംഭവം നടന്നിരുന്നു. മ്യൂസിയം വളപ്പില്‍ നടക്കാനിറങ്ങിയപ്പോഴാണ് അന്ന് സ്ത്രീക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷ്, സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് തലസ്ഥാനത്ത് അതിക്രമം നടത്തിയത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.