തിരുവനന്തപുരം;സംസ്ഥാന ബജറ്റില്‍ മദ്യവില വീണ്ടും കൂട്ടിയതിന് പിന്നാലെ വില വര്‍ധനവിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചചെയ്യുകയാണ്, മദ്യവിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പ്രമുഖരും തങ്ങളുടെ നിലപാട് വ്യക്തമാക്കി.എന്നാല്‍ വിഷയത്തില്‍ പൊതു സമൂഹം ചിന്തിക്കേണ്ട തൻറെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഇതില്‍ ശ്രദ്ധേയം.
മദ്യവില നമുക്ക് എത്രത്തോളം താങ്ങാനാവാതെ വരുന്നുവോ ജനങ്ങളെ മയക്കുമരുന്ന് എന്ന തിന്മയിലേക്ക് അത് തള്ളിവിടുമെന്ന്’ മുരളി ഗോപി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് മദ്യവിലയിൽ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതായാണ് മന്ത്രി ബാലഗോപാലിന്റെ ബജറ്റിലെ പ്രഖ്യാപനം. 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയുമാണ് കൂടുക.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.