കണ്ണൂർ: ഓടിക്കൊണ്ടിരുന്ന കാറിൽ തീപിടികച്ച് പൂർണ്ണ ഗർഭിണിയും ഭർത്താവും രിച്ച സംഭവത്തിൽ തീ ആളിക്കത്താൻ കാരണം കാറിനുള്ളിൽ സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പികളാണെന്ന് മോട്ടോർ വാഹന വകുപ്പ്. എയർ പ്യൂരിഫയറും അപകടത്തിന്റെ തീവ്രത കൂട്ടിയെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഡ്രൈവർ സീറ്റിനടിയിൽ രണ്ടു കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് ജില്ലാ ആശുപത്രിക്കു സമീപം കാറിന് തീപിടിച്ചത്. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുന്നതിനിടെയായിരുന്നു അപകടം. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
ഇവരുടെ മകൾ ശ്രീപാർവതി (7), റീഷയുടെ മാതാപിതാക്കളായ ആനക്കൽ പുതിയപുരയിൽ കെ.കെ.വിശ്വനാഥൻ, ശോഭന, വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജിന എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
വാഹനം കത്തി മൂന്നു മിനിറ്റിനുള്ളിൽ തീപടർന്നു. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാഹനം കത്തി മൂന്നു മിനിറ്റിനുള്ളിൽ തീപടർന്നു. ആശുപത്രിയിൽ എത്തുന്നതിനു തൊട്ടുമുൻപാണ് കാർ കത്തിയത്. ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫയര്‍ സ്‌റ്റേഷനില്‍നിന്നു നൂറു മീറ്റര്‍ അകലെ വച്ചാണ് അപകടമുണ്ടായത്. ഇവിടെനിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാണ് തീയണച്ചത്.കാറിന് രണ്ടുവർഷത്തെ പഴക്കമുണ്ടെന്നാണ് വിവരം. ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ.
.ഇതിനിടെ, പിറകിലെ ഡോറിന്റെ ലോക്ക് എത്തിവലിഞ്ഞു നീക്കി, 4 പേർക്കു രക്ഷപ്പെടാൻ വഴിയൊരുക്കിയതു പ്രജിത്താണെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഗർഭസ്ഥ ശിശുവും മരണത്തിനു കീഴടങ്ങി.
എന്നാൽ വാഹനത്തിനുള്ളിൽ കുപ്പികളിൽ പെട്രോൾ സൂക്ഷിച്ചിരുന്നെന്ന പ്രചാരണം തെറ്റാണെന്ന് മരണപ്പെട്ട റീഷയുടെ പിതാവ് വിശ്വനാഥൻ പറഞ്ഞു,തങ്ങളുടെവീടിന്റെ ഒന്നും രണ്ടും കിലോമീറ്ററുകൾക്കുള്ളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും വാങ്ങി സൂക്ഷിക്കുന്ന പതിവില്ലെന്നും അങ്ങനെ പറയുന്നത് തെറ്റാണെന്നും അദ്ദേഹം വ്യെക്തമാക്കി,പെട്രോളാണെങ്കിൽ കുപ്പിയുടെ അവശിഷ്ടങ്ങൾ ബാക്കിയാകുമോ എന്ന സംശയവും അവശേഷിക്കുന്നുണ്ട് .
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.