ബൈബിൾ കത്തിച്ച് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ജാഗ്രതാസമിതി

പാലാ; കൊല്ലപ്പള്ളി കാവുംകണ്ടം, ക്രൈസ്തവ സമുദായത്തിന്റെ പുണ്യഗ്രന്ഥമായ ബൈബിൾ കത്തിച്ച് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവാവിനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ജാഗ്രതാസമിതി അധികാരികളോട് ആവശ്യപ്പെട്ടു. മതേതര രാജ്യമായ ഭാരതമണ്ണിൽ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഇത്തരം നീചമായ പ്രവർത്തിയിൽ ഇടവകയിലെ എ.കെ. സി. സി, പിതൃവേദി, മാതൃവേദി, എസ്. എം വൈ. എം. സംഘടനകൾ പ്രതിഷേധിച്ചു.

 കഴിഞ്ഞ ക്രിസ്മസ് കാലത്ത് പുൽക്കൂട് തകർത്ത് ഉണ്ണിയേശുവിന്റെയും യൗസേപ്പിതാവിന്റെയും മാതാവിന്റെയും രൂപങ്ങൾ എടുത്തുകൊണ്ടുപോയി നശിപ്പിച്ച കേസിലെ പ്രതി വീണ്ടും സമുദായ സ്പർദ്ദ ബോധപൂർവം സൃഷ്ടിക്കുന്നതാണെന്നും ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കർശനമായി നിയമനടപടി എടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടായിട്ടും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഇത്തരം സംഭവങ്ങളെ അപലപിക്കാൻ ആരും മുന്നോട്ട് വരാത്തതിലും തള്ളിപ്പറയാത്തതിലും ജാഗ്രതാ സമിതി യോഗം അപലപിച്ചു.

 സമുദായ മതമൈത്രിക്ക്‌ കോട്ടം വരുത്തുന്ന പ്രവർത്തനങ്ങൾക്ക് കർശന നടപടി സ്വകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ അഭിലാഷ് കോഴിക്കോട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡേവിസ്‌ കെ മാത്യു കല്ലറക്കൽ, ജോയൽ ജോസഫ് ആമിക്കാട്ട്, കൊച്ചുറാണി ഈരുരിക്കൽ, ജോസ് കോഴിക്കോട്ട്, ആര്യ പീടികയ്ക്കൽ, ഷൈബി തങ്കച്ചൻ താളനാനി, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.

📚READ ALSO:

🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി. 

🔘Air India Express Cabin Crew Hiring

🔘നോർക്ക പ്രവാസി കാർഡുകൾക്ക് അപേക്ഷിക്കാം:  രജിസ്ട്രേഷൻ  ക്യാംപയിന്  തുടക്കമായി.

🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !