ചെന്നൈ;മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് പ്രിയദർശൻ. മലയാളത്തിലെ എന്നുമാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിലെ ഒരുപിടി ക്ലാസിക് സിനിമകൾ ഇദ്ദേഹമാണ് സംവിധാനം ചെയ്തിട്ടുള്ളത്. മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ലിസി. ലിസിയെ ആണ് പ്രിയദർശൻ വിവാഹം ചെയ്തിട്ടുള്ളത്. പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. വർഷങ്ങൾ നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിൽ അടുത്തിടെ ആയിരുന്നു ഇരുവരും ഔദ്യോഗികമായി വിവാഹമോചനം പ്രഖ്യാപിച്ചത്.
രണ്ടു മക്കൾക്ക് ഉള്ളത്. സിദ്ധാർത്ഥ് പ്രിയദർശൻ എന്നാണ് മൂത്ത മകൻറെ പേര്. കല്യാണി പ്രിയദർശൻ എന്നാണ് മകളുടെ പേരു. രണ്ടുപേരും സിനിമ മേഖലയിൽ വളരെ സജീവമാണ്. കല്യാണി അഭിനയ മേഖലയിലാണ് സജീവമായി പ്രവർത്തിക്കുന്നത് എങ്കിൽ സിദ്ധാർത്ഥ പിന്നണി മേഖലയിലാണ് ശ്രദ്ധേയമായി പ്രവർത്തിക്കുന്നത്. അതേ സമയം ഇപ്പോൾ മൂത്ത മകൻ വിവാഹിതനായിരിക്കുകയാണ് ,
അമേരിക്കൻ പൗര ആയിട്ടുള്ള വ്യക്തിയെ ആണ് ഇദ്ദേഹം വിവാഹം ചെയ്തിരിക്കുന്നത്. വിഷ്വൽ എഫക്ട്സ് പ്രൊഡ്യൂസർ ആണ് ഇവർ. മെർലിൻ എന്നാണ് പെൺകുട്ടിയുടെ പേര്. ചെന്നൈയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു വിവാഹം നടന്നത്. അധികം ആരെയും അറിയിക്കാതെ ആയിരുന്നു വിവാഹം നടന്നത്. ഒരു സ്വകാര്യ ചടങ്ങ് ആയിരുന്നു ഇത് എന്നതുകൊണ്ട് തന്നെ അടുത്ത കുടുംബക്കാർ പോലും അധികം പങ്കെടുത്തിട്ടില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. പത്തോളം പേർ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
അതേസമയം വിവാഹത്തിന് ലിസിയും എത്തിയിരുന്നു. കുടുംബസമേതം ഇവർ എടുത്ത ഫോട്ടോ വളരെ വലിയ രീതിയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വെള്ളിയാഴ്ച വൈകിട്ട് 6:30ന് ആയിരുന്നു വിവാഹം. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഈ സിനിമയുടെ വിഎഫ്എക്സ് ചെയ്തിരുന്നത് മകൻ സിദ്ധാർത്ഥമാണ്. ഇതിന് ഇദ്ദേഹത്തിന് നാഷണൽ അവാർഡ് ലഭിക്കുകയും ചെയ്തു. അമേരിക്കയിലാണ് മെർലിൻ വിഷ്വൽ എഫ്എക്സ് പ്രൊഡ്യൂസർ ആയി പ്രവർത്തിക്കുന്നത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.