1947 മുതൽ അബ്കാരികളടക്കം കൊടുക്കാത്ത നികുതി പിരിച്ച് എടുക്കാൻ നിർദ്ദേശമില്ല. പാവപ്പെട്ടവന്റെ ചോര കുടിക്കുന്ന ഭൂതമാണ് ധനമന്ത്രി കേരളത്തിൽ അവതരിപ്പിച്ച ബജറ്റ്. ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കി. കേന്ദ്ര വിഹിതം മാറ്റിനിർത്തിയാൽ ബാക്കിയുള്ളത് വെറും പൊള്ള വാഗ്ദാനങ്ങൾ മാത്രം. കിഫ്ബിയുടെ വകയായി 74000 കോടിയുടെ പദ്ധതികൾ നടപ്പാക്കി എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രചരിപ്പിച്ചത് ശുദ്ധ നുണയായിരുന്നുവെന്ന് ബജറ്റ് ചൂണ്ടിക്കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേവലം 42061 കോടിയുടെ പദ്ധതി മാത്രമാണ് നടന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കേരളത്തിന് തനത് പദ്ധതികളില്ല. സാധാരണക്കാരന്റെ പേരിൽ മിണ്ടാൻ ഇനി സർക്കാരിന് അവകാശമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.