ഏറ്റുമാനൂർ: വലിയകുളത്ത് നിന്ന് പഴകിയ മീനുമായി വന്ന ലോറി ആരോഗ്യ വിഭാഗം പിടികൂടി. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയിൽ നിന്ന് ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന മീനുകൾ നഗരസഭയുടെ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
ഏറ്റുമാനൂരിലെ പ്രാദേശിക മൊത്ത വ്യാപാര മത്സ്യ മാർക്കറ്റുകളിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് ഈ മീനുകളെന്നാണ് സൂചന. ലോറിക്കുള്ളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിന് പിന്നാലെയാണ് ഏറ്റുമാനൂർ നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയത്. തുടർന്ന് ഇവർ നടത്തിയ പരിശോധനയിലാണ് കിലോ കണക്കിന് പഴകിയ മത്സ്യം ലോറിയിൽ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.