ഇസ്താംബൂള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലുമുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 4,000 കടന്നു. തുര്‍ക്കിയില്‍ 2,379 പേരും സിറിയയില്‍ 1,444 പേരും മരിച്ചെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഏറെ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നു ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.
ഇന്ത്യ ദുരന്ത നിവാരണ സേനയെ അയയ്ക്കും അതേ സമയം ഇന്ത്യയില്‍ നിന്നുള്ള ആദ്യ എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലേക്ക് തിരിച്ചു. എന്‍ഡിആര്‍എഫ് സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ടീം, പ്രത്യേകമായി പരിശീലിപ്പിച്ച ഡോഗ് സ്ക്വാഡുകള്‍, മരുന്നുകള്‍, തിരച്ചിലിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഭൂകമ്പ ദുരിതാശ്വാസ സാമഗ്രികളാണ് ഇന്ന് പുലര്‍ച്ചെ പുറപ്പെട്ട ആദ്യ ബാച്ചിലുള്ളത്.
റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം യഥാക്രമം 7.5, 6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ മറ്റു രണ്ട് ഭൂചലനങ്ങള്‍ കൂടി ഉണ്ടായി. ഇനിയും തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്ന് തുര്‍ക്കി ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.