തിരുവനന്തപുരം;സ്പോര്‍ട്സ് കൗണ്‍സിലിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കാലാവധി തീരാന്‍ ഒന്നരവര്‍ഷം ബാക്കി നില്‍ക്കെയാണ് നടപടി. സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജിവച്ചത്.
കായികമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മേഴ്സിക്കുട്ടൻ രാജിവച്ചത്. മേഴ്സിക്കുട്ടനൊപ്പം മുഴുവന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. അതേസമയം, മുന്‍ അന്തര്‍ദേശീയ ഫുട്ബോള്‍ താരം ഷറഫലിയെ സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. കായികമന്ത്രി അബ്ദുറഹ്മനുമായുള്ള അഭിപ്രായവ്യത്യാസമാണ് മേഴ്സിക്കുട്ടന്റെ സ്ഥാനമൊഴിയലിനു പിന്നിലുള്ള കാരണമെന്നാണ് വിവരം.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതായുള്ള ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കൗണ്‍സിലിനും പ്രസിഡന്റിനുമെതിരേ മുന്‍ അന്താരാഷ്ട്ര താരങ്ങളും പരാതിയുന്നയിച്ചു. ഇവരില്‍ പലരും കൗണ്‍സിലിന്റെ പ്രവര്ത്തനങ്ങളക്കെുറിച്ച് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞിരുന്നു. ഇതോടെ കായിക മന്ത്രി റിപ്പോര്‍ട്ട് തേടി. ഇതിനു പിന്നാലെ കൗണ്‍സിലുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേഴ്സിക്കുട്ടനോട് സ്ഥാനമൊഴിയാന്‍ നിര്‍ദ്ദേശിച്ചത്.
📚READ ALSO:
🔘റബ്ബർ കർഷകരെ കൈവിടാത്ത ബഡ്ജറ്റെന്ന് റബ്ബർ ബോർഡ് മെമ്പറും ബിജെപി മധ്യമേഖലാ അധ്യക്ഷനുമായ N ഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.