ഒഡീഷ : പോലീസുകാരൻ്റെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു

🔰Join: ഡെയിലി മലയാളി ന്യൂസ്  
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം


ഭുവനേശ്വർ: ഒഡിഷയിൽ ഝാർസുഗുഡ ജില്ലയിലെ ബ്രജ്രാജ് നഗറിൽ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്യാൻ പോകുന്നതിനിടെ  പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അന്തരിച്ചു. ആൾക്കൂട്ടം നോക്കിനിൽക്കെ ആണ്  മന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. വെടിവെച്ച എ എസ് ഐ ഗോപാൽ ദാസ് പിടിയിലായിട്ടുണ്ട്.
ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെയാണ് ആക്രമണമുണ്ടായത്. നവീൻ പട്നായിക് മന്ത്രിസഭയിലെ പ്രമുഖനാണ് നാബാദാസ്. ഭ്രജരാജ്നഗറിലെ ബിജെഡിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു വെടിയേറ്റത്. 2 തവണ നെഞ്ചിൽ വെടിയേറ്റ അദ്ദേഹം ഉടൻ നബ കിഷോർ കുഴഞ്ഞുവീണു.
പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. പുതിയ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി കാറിൽ നിന്നിറങ്ങി നടക്കവെ പൊലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. എ എസ് ഐ ഗോപാൽ ചന്ദ്ര ദാസ് ആണ് വെടിയുതിര്‍ത്തത്. നെഞ്ചിൽ രണ്ട് വെടിയുണ്ടകൾ തറച്ചുവെന്നാണ് റിപ്പോർട്ട്. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഔദ്യോഗിക റിവോൾവർ ഉപയോഗിച്ച് തൊട്ടടുത്ത് നിന്ന് പ്രതി വെടിയുതിർത്തുവെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത് 
📚READ ALSO

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !