തൃശൂർ: മലയാളി യുവാവ് പോളണ്ടിൽ കുത്തേറ്റു മരിച്ചു . ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതർക്കത്തിനിടെയാണ് സംഭവം. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്കും പരിക്കേറ്റിട്ടുണ്ട് അഞ്ചു മാസം മുൻപാണ് സൂരജ് പോളണ്ടിലെത്തിയത്. സ്വകാര്യ കമ്പനിയില്‍ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു
സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു.പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. സൂരജിന് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്.സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന ആളെ പോലീസ് അറസ്റുചെയ്തിട്ടുണ്ട്
കഴിഞ്ഞദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശ്ശേരി സ്വദേശിയായ ഐടി എന്‍ജിനീയര്‍ ഇബ്രാഹിമാണു കഴിഞ്ഞ ദിവസം മരിച്ചത്. കൊലപാതകത്തിന്‍റെ കാരണം പോളണ്ട് എംബസി അധികൃതർ വ്യക്തമാക്കിയിട്ടില്ല. താമസ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടതെന്നാണ് ലഭിച്ത വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.