പനത്തുറ സ്വദേശിനി സന്ധ്യ അരവിന്ദിന്റെ ബൈക്കിടിച്ച് മരിച്ചിരുന്നു. റോഡ് മുറിച്ച് കടക്കവെ അമിതവേഗതയില്‍ എത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് പോയതായി നാട്ടുകാര്‍ പറയുന്നു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന അരവിന്ദ് സമീപത്തെ ഓടയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശത്ത് ഞായറാഴ്ചകളില്‍ യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് പ്രദേശ വാസികൾ പറഞ്ഞു ഇത്തരത്തില്‍ റേസിംഗ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വാഹനപരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.