രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷം, 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ്‌വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന "സാമ്പത്തിക സർവേ" മേശപ്പുറത്ത് വയ്ക്കും.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ കേന്ദ്ര ബജറ്റ് ഫെബ്രുവരി1 ന് അവതരിപ്പിക്കുന്നതിനാൽ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മല സീതാരാമനിലേക്കായിരിക്കും. പണപ്പെരുപ്പം, തൊഴിലില്ലായ്മ, വിവാദമായ ബിബിസി ഡോക്യുമെന്ററി തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ എന്ത് നിലപാട് സ്വീകരിയ്ക്കുന്നു എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
അതേസമയം, 2023-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 6.1% വളർച്ച നേടുമെന്ന് സാമ്പത്തിക സർവേയ്ക്ക് മുന്നോടിയായി IMF പ്രവചിക്കുന്നു, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെ (സിഇഎ) മൊത്തത്തിലുള്ള മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗമാണ് സാമ്പത്തിക സർവേ തയ്യാറാക്കുന്നത്. 11.30 നാണ് സാമ്പത്തിക സർവേ അവതരിപ്പിക്കുക.
എന്തുകൊണ്ട് സാമ്പത്തിക സർവേ പ്രാധാന്യമർഹിക്കുന്നു?
വ്യാവസായിക, കാർഷിക ഉൽപ്പാദനം, തൊഴിൽ, വിലക്കയറ്റം, കയറ്റുമതി തുടങ്ങി എല്ലാ മേഖലകളുടേയും വിശദമായ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തുകൊണ്ട് കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തിന്‍റെ സാമ്പത്തിക വികസനം റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനാൽ സാമ്പത്തിക സർവേ ഏറെ പ്രാധാന്യമർഹിക്കുന്നു.
മാത്രമല്ല, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള രാജ്യത്തിന്‍റെ മുൻഗണനയും ഏതൊക്കെ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകണം എന്നതും മനസ്സിലാക്കി കേന്ദ്ര ബജറ്റിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ സർവേ സഹായിക്കുന്നു. അതിനാല്‍ ബജറ്റിന് മുന്നോടിയായി സാമ്പത്തിക സര്‍വേ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു.
രാഷ്ട്രപതിയുടെ ഇന്നത്തെ പാർലമെന്‍റിലെ പ്രസംഗം ബഹിഷ്‌കരിക്കാൻ ബിആർഎസും എഎപിയും തീരുമാനിച്ചു. ഞങ്ങൾ രാഷ്ട്രപതിക്ക് എതിരല്ലെന്നും എന്നാൽ ജനാധിപത്യപരമായ പ്രതിഷേധത്തിലൂടെ എൻഡിഎ സർക്കാരിന്‍റെ ഭരണപരാജയങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ബിആർഎസ് എംപി കെ കേശവ റാവു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്‍റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.