പത്തനംതിട്ട: ഇ-സഞ്ജീവിനി ടെലി മെഡിസിൻ പോര്‍ട്ടലില്‍ ലോഗിൻ ചെയ്ത് വനിത ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം യുവാവ് പിടിയിൽ. തൃശൂർ സ്വദേശി ശുഹൈബ് ആണ് പിടിയിലായത്. രോഗിയെന്ന വ്യാജേന ലോഗിൻ ചെയ്ത ശേഷമാണ് ഇയാൾ നഗ്നത പ്രദര്‍ശനം നടത്തുകയായിരുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ടെലി മെഡിസിൻ സേവനമായ ഇ -സഞ്ജീവനിവഴി ചികിത്സിക്കുന്നതിനിടെയാണ് സംഭവം. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് നേരെയാണ് പ്രതി നഗ്നത പ്രദര്‍ശനം നടത്തിയത്. വനിത ഡോക്ടറുടെ പരാതിയിൽ പത്തനംതിട്ട ആറന്മുള പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
രോഗിയെന്ന വ്യാജേന ഇ-സഞ്ജീവനി ടെലി മെഡിസിൻ സൈറ്റിൽ വ്യാജ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം മുഖം കാണിക്കാതെ സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയായിരുന്നു. ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശുഹൈബിനെ തൃശൂരിൽ നിന്നും ആറന്മുള പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.