മൂന്നിലവ്: മോസ്കോ മേഖലയിലെ അൻപതോളം കുടുംബങ്ങളാണ് വേനൽക്കാലത്ത് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. 

മൂന്നിലവ് പഞ്ചായത്തിലെ മോസ്കോ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. ജനങ്ങൾക്ക് ആശ്വാസമായി വർഷങ്ങൾക്കു മുൻപ് ജലപദ്ധതി തുടങ്ങിയെങ്കിലും വെള്ളം മാത്രം എത്തിയില്ല. പദ്ധതിക്കായി ജലസംഭരണി നിർമിക്കുകയും ജലപദ്ധതി ആരംഭിക്കുകയും ചെയ്തെങ്കിലും ഇപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണ്. 

മോസ്കോ പച്ചിലാനിക്കൽ കടപുഴ റോഡിന്റെ ആരംഭ ഭാഗത്താണു ടാങ്ക് നിർമിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും തുള്ളി വെള്ളം പോലും ഇതിൽ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണത്തിലെ അപാകത മൂലം ചോർച്ച ഉണ്ടാകുകയും വെള്ളം പമ്പ് ചെയ്യാൻ കഴിയാതെ വരികയുമായിരുന്നു. 

ഇപ്പോൾ ജലസംഭരണി വിണ്ടുകീറി ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലായി. പിന്നീട് വാളകം എരുമാപ്ര ജലപദ്ധതി ആരംഭിച്ചുവെങ്കിലും അതും പ്രയോജനം ഇല്ലാത്ത അവസ്ഥയിലാണ്. ജലവിതരണത്തിനു സ്ഥാപിച്ചിരിക്കുന്ന ഹോസ് പലയിടങ്ങളിലും പൊട്ടിക്കിടക്കുകയാണ്. പൊതു പൈപ്പുകളും ശൂന്യമാണ്. സമീപ പഞ്ചായത്തിലെ കിണറിനെയാണ് പലരും ആശ്രയിക്കുന്നത്. 

ജലപദ്ധതിക്കായി വാളകം, ആലുങ്കപ്പാറ എന്നിവിടങ്ങളിൽ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. മലയോര മേഖലയായതിനാൽ വാഹനങ്ങളിൽ വെള്ളമെത്തിക്കുന്നതു ശ്രമകരമാണ്. നിലവിലുള്ള പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കിയോ മറ്റു സംവിധാനത്തിലൂടെയോ ജലക്ഷാമം പരിഹരിക്കണമെന്നാണു മോസ്കോ മേഖലയിലുള്ളവരുടെ ആവശ്യം.

📚READ ALSO:

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰Join: ഡെയിലി മലയാളി ന്യൂസ്  
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം