തിരുവല്ല: ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ അടക്കം ആറ് മാധ്യമ പ്രവർത്തകരെ എൻ.ഐ.എ ചോദ്യം ചെയ്തു. കൊച്ചിയിലെ എൻ.ഐ.എയുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ദേശവിരുദ്ധ സംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ഇത് സംബന്ധിച്ച വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്നും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ നിരവധി മാധ്യമ പ്രവർത്തകർ എൻ.ഐ.എയുടെയും കേന്ദ്ര അന്വേഷണ ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്നു. 2018 മുതൽ മാധ്യമ പ്രവർത്തകർ എൻ.ഐ.എയുടെ നിരീക്ഷണ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും, പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് ഇത് ശക്തമാക്കിയത്.
ഭീകര സംഘടനകളുമായി നിരന്തരം ബന്ധപ്പെടുന്ന മാധ്യമ പ്രവർത്തകരുടെ ലിസ്റ്റ് തയ്യാറാക്കി ഇവരെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്വേഷണ സംഘം നിരീക്ഷിച്ച് വരികയായിരുന്നു. വരും ദിവസങ്ങളിൽ ഇവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നും, ശക്തമായ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് നീങ്ങുമെന്നുമാണ് സൂചന. 2018 ൽ കാസര്‍കോട് നിന്നും സിറിയയില്‍ എത്തി ഭീകര സംഘടനയായ ഐ.എസില്‍ ചേര്‍ന്ന അബ്ദുള്ള റാഷിദുമായി ചില മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ഇതെല്ലാം അക്കാലം മുതൽ എൻ.ഐ.എ നിരീക്ഷിച്ച് വരികയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.