ലോകരാജ്യങ്ങളോട് യാചിച്ച് പാകിസ്ഥാൻ കൊടും ദാരിദ്ര്യത്തിൽ രാജ്യം .പെട്രോളിന്‌ 250 ,ഡീസലിന് 262 ,



ലാഹോർ: പാക്കിസ്ഥാൻ ജനതയെ ദരിദ്രത്തിലേക്കു തള്ളിവിട്ട്  വിലക്കയറ്റം. പെട്രോളിനും ഡീസലിനും സർക്കാർ വില വര്‍ദ്ധിപ്പിച്ചു. 35 രൂപവീതമാണ് പാക്ക് സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ടി വി ചാനൽവഴി ധനമന്ത്രി ഇഷാഖ്ധ റാണ് വിലവര്‍ദ്ധനയുടെ കാര്യം ജനങ്ങളെ അറിയിച്ചത്. 

നിലവില്‍ പാക്കിസ്ഥാനിലെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഇന്നു മുതല്‍ പാകിസ്ഥാനിൽ നിലവില്‍വന്നു.

എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്.
വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കാണ് അനുഭവപ്പെട്ടത്. പാകിസ്താന്‍ രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നാണ് പാകിസ്താന്‍ ധനമന്ത്രി ന്യായീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താന്‍ മറ്റു രാജ്യങ്ങളോട് സഹായ അഭ്യർത്ഥന നടത്തിയിരുന്നു 

. സാമ്പത്തിക പ്രതിസന്ധിയുടേയും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേയും പശ്ചാത്തലത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ അമേരിക്ക സമ്മതിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല 

രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍ പണത്തിന്റെ വിതരണം ഐ.എം.എഫ് നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് നിലനില്‍പ്പിനായുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചത്. 

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോള്‍ പാകിസ്താന്‍ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് രാജ്യം. ഇതിനോടകം  നിരവധി വ്യവസായങ്ങൾ പൂട്ടുകയും തൊഴിൽ ഇല്ലന്നാകുകയും പട്ടിണി വർധിക്കുകയും ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു 


📚READ ALSO

🔘പോളണ്ട്: പാലക്കാട് സ്വദേശി  മലയാളി യുവാവിനെ  പോളണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !