ന്യൂഡൽഹി: രാഷ്ട്രപിതാവിന്റെ 75–ാം രക്തസാക്ഷിത്വ ദിന സ്മരണയിൽ ഭാരതം . രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർല, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉൾപ്പെടെയുള്ളവർ മഹാത്മജിയെ അനുസ്മരിച്ചു. അദ്ദേഹത്തെ വണങ്ങുകയും അദ്ദേഹത്തിന്റെ അഗാധമായ ചിന്തകൾ അനുസ്മരിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. ഇന്ദിരാ ഭവനിൽ നടന്ന ചടങ്ങിൽ എകെ ആന്റണി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തദ്ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പാതയിലൂടെ സഞ്ചരിച്ച് രാജ്യത്തെ സ്വാശ്രയമാക്കാൻ പ്രചോദിപ്പിച്ച മഹാത്മാഗാന്ധിജിയെ അനുസ്മരിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു.
ലോകസമാധാനത്തിനായി മഹാത്മാഗാന്ധി കാണിച്ചുതന്ന പാത ഇന്നും പ്രസക്തമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ‘സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കാനും സത്യത്തിനുവേണ്ടി പോരാടാനും ഗാന്ധിജി രാജ്യത്തെ മുഴുവൻ പഠിപ്പിച്ചു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിക്കുന്നു എന്ന് രാഹുല്‍ ഗാന്ധിയും കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.