കുവൈറ്റ്; മലയാളിയുവതി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു.കൊട്ടാരക്കര കിഴക്കേത്തെരുവ് തളിക്കാംവിള വീട്ടിൽ അനു ഏബൽ [34 ] ആണ് മരിച്ചത്. [ശാരോൺ ചാർച്ച് കുവവൈറ്റ് [സഭാംഗം ]
തെളിക്കാംവിള അലക്സുകുട്ടി -ജോളി ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം വൈകിട്ട് കുവൈറ്റ് ഫർവാനിയ ദജീജിലുള്ള ജോലികഴിഞ്ഞു മടങ്ങവേ. താമസസ്ഥലത്തേക്ക് ബസ്സ് കയറുവാൻ റോഡ് മുറിച്ചു കടക്കുന്നതിനിടയിലായിരുന്നു സംഭവം. അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം അനുവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഫർവാനിയ ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നുഎങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവവൈറ്റ് ലുലു എക്സ്ചേഞ്ചു സെന്ററിൽ കസ്ടമർകെയർ മാനേജരായി ജോലിചെയ്തു വരികയായിരുന്നു.
കൊട്ടാരക്കര ഓടനാവട്ടം പരുത്തിയറ ഏബൽ കോട്ടേജിൽ കെ രാജൻ ഏലിക്കുട്ടി ദമ്പതികളുടെ മകൻ. ഏബൽ രാജനാണ് ഭർത്താവ് ഏബൽ [ 9 ] ഏകമകനാണ് .കുവൈറ്റിൽ സ്റ്റാഫ് നഴ്‌സായി ജോലിനോക്കുന്ന അഞ്ജു ബിജു ഏകസഹോദരിയാണ്.സംസ്കാരം പിന്നീട് .
📚READ ALSO:
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.