കോട്ടയം;പാലാ. KSRTC ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 12വയസുകാരിമരിച്ചു അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഏറ്റുമാനൂർ പൂഞ്ഞാർ റൂട്ടിൽ ഇടപ്പടി കുന്നേമുറി പാലത്തിന് സമീപം ഇന്നലെ രാത്രി ഒൻപതുമണിയോടെയായിരുന്നു സംഭവം വള്ളിച്ചിറ നെല്ലിയാനി തെക്കീനെല്ലിയാനിയിൽ സുധീഷിന്റെ മകൾ കൃഷ്ണപ്രിയയാണ് [കുഞ്ഞിപ്പെണ്ണ് 12 ]മരിച്ചത്. അപകടത്തിൽ സുധീഷ്[ 42 ]ഭാര്യ അമ്പിളി [39 ] മകൻ കൃഷ്ണദേവ്[ 5 ]'അമ്മ ഭാർഗ്ഗവി[ 70 ]എന്നിവരെഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃഷ്ണദേവിന്റെനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കയ്യൂരിലുള്ള അമ്പിളിയുടെ വീട്ടിൽ പോയ് മടങ്ങും വഴിയാണ് പാലായിൽ നിന്നും ഈരാറ്റുപേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന KSRTC ബസ്സ് ഓട്ടോയിൽ ഇടിച്ചത് സുധീഷായിരുന്നു വാഹനം ഓടിച്ചിരുന്നത്.
അപകടത്തെ തുടർന്ന് റൂട്ടിൽ ഗതാഗതം തടസപ്പെട്ടു പാലാ സെൻറ് മേരിസ് സ്കൂൾ വിദ്യാർത്ഥിനിയാണ് കൃഷ്ണപ്രിയ. പാലാ സബ് ഇൻസ്പെക്ടർ എം ആർ അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.കൃഷ്ണപ്രിയയുടെ മൃതദേഹം ഭരണങ്ങാനം മേരിഗിരി ആശുപത്രിയിൽ .
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.