കോട്ടയം;ചിങ്ങവനത്തിന് സമീപംഇന്നലെ വൈകുന്നേരം.KSRTC സൂപ്പർഫാസ്റ്റ് ബസ്സിനടിയിൽ പെട്ട വീട്ടമ്മയെ മുടിഅറുത്തുമാറ്റി രക്ഷപെടുത്തി.ചിങ്ങവനത്തിനു സമീപം ഇന്നലെ വൈകുന്നേരം റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നുംവന്ന KSRTC ബസ്സ് ദേഹത്തുതട്ടി വീട്ടമ്മ ബസ്സിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ബസ്സിന്റെ പിൻചക്രങ്ങളുടെ ഇടയിൽ വീട്ടമ്മയുടെ മുടികുരുങ്ങി എങ്കിലും അത്യാഹിതം കൂടാതെ ജീവൻ തിരിച്ചുകിട്ടി.സംഭവത്തിന് ദൃക്‌സാക്ഷികളായ നാട്ടുകാരും ബസ്സ് യാത്രികരും ബസ്സിനടിയിൽ പെട്ട യുവതിയെ പിൻചക്രങ്ങളുടെ ഇടയിൽകുരുങ്ങിയ മുടി മുറിച്ചുമാറ്റി രക്ഷപെടുത്തി.
KSRTC ബസ്സുകാരും പ്രൈവറ്റ് ബസ്സുകാരും തമ്മിലുള്ള മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ KSRTC ജീവനക്കാർക്ക് എതിരെ നിയമ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
📚READ ALSO:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.