കോഴിക്കോട് ; മാളികപ്പുറം സിനിമയെ പറ്റി വളരെ മോശം വീഡിയോ ചെയ്ത യുട്യൂബറെ തെറി വിളിച്ച സംഭവത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ. യുട്യൂബർ നടത്തിയ വ്യക്തിപരമായ പരാമർശങ്ങൾക്കെതിരെയാണ് താൻ ദേഷ്യപ്പെട്ടതെന്നും അയ്യപ്പനെ വിറ്റു എന്നൊക്കെ പറഞ്ഞതുകൊണ്ടാണ് തന്റെ ഭാഗത്തുനിന്ന് അങ്ങിനെ പ്രതികരിക്കേണ്ടി വന്നതെന്നും ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
അതേസമയം തന്റെ പ്രതികരണം മോശമായ രീതിയിലാണെന്ന് സ്വയം മനസ്സിലാക്കിയപ്പോൾ യുട്യൂബറെ വിളിച്ച് ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞെന്നും ഉണ്ണിമുകുന്ദൻ വ്യെക്തമാക്കി സീക്രെട്ട് ഏജന്റെന്ന യുട്യൂബ്, ഫേസ്ബുക്ക് പേജിന്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണി മുകുന്ദൻ ഫോണിലൂടെ തെറി വിളിച്ചത്.
ഉണ്ണി മുകുന്ദൻ തന്നെ തെറിവിളിക്കുന്ന ഫോൺ സംഭാഷണം യുട്യൂബർ തന്റെ യുട്യൂബ് പേജിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും പുറത്ത് വിടുകയും സംഭാഷണം ഇതിനോടകം വൈറലാകുകയും ചെയ്തു
സംഭവത്തിൽ ഉണ്ണി മുകുന്ദന്റെ പ്രതികരണം
തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ,ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്യൂബിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്.സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം.അതു പൈസയും സമയവും ചിലവാക്കുന്ന ഓരോ പ്രേക്ഷകന്റെയും അവകാശമാണ്.
.എന്റെ ദേഷ്യം, സങ്കടം അത് ആ വ്യക്തിയുടെ പേർസനൽ പരാമർശങ്ങളോടാണ്. നിങ്ങൾ ഒരു വിശ്വാസി അല്ല!! എന്നു വച്ചു ഞാൻ അയ്യപ്പനെ വിറ്റു എന്നു പറയാൻ ഒരു യുക്തിയുമില്ലാ .എന്നെ വളർത്തിയവർ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോ,അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ എനിക്ക് കാണാൻ സാധിക്കു.എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാൻ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളിൽ വിളിച്ച് മാപ്പ് ചോദിച്ചതും ,
എന്നാൽ സിനിമ അഭിപ്രായങ്ങൾ ആവാം പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസൻറ് ചെയേണ്ടത് എന്നെ ഞാൻ പറഞ്ഞിട്ടുള്ളു , ഉദ്ദേശിച്ചിട്ടുള്ളു. ആദ്യ ഫോൺ കോൾ റെക്കോർഡ് അല്ല എന്ന് പറഞ്ഞിട്ട് റെക്കോർഡ് ചെയ്ത സ്ഥിതിക്ക് രണ്ടാമത്തെതും റെക്കോർഡ് ആവണം … അത് ഒരു പക്ഷേ ആ വ്യക്തി അറിഞ്ഞു ചെയ്തതോ അറിയാതെ ചെയ്തതോ ആവാം!!
എന്തും ആയിക്കോട്ടേ!പറഞ്ഞ രീതി ശരി അല്ല എന്നു ആവാം.പക്ഷെ പറഞ്ഞ കാര്യങ്ങൾ ശരിയാണ് എന്ന പൂർണ്ണ വിശ്വാസത്തോടെ മുൻപോട്ട് പോവുകയാണ്.ഒരു കാര്യം പറയാം ഞാൻ ഒരു വിശ്വാസിയാണ്, അയ്യപ്പഭക്തനാണ് , ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലാ,ആരോടും മാറാൻ പറഞ്ഞിട്ടില്ലാ ..സിനിമ റിവ്യു ചെയ്യാം ചെയ്യാതെ ഇരിക്കാം , പക്ഷെ “ ഫ്രീഡം ഓഫ് സ്പീച്ച് “ എന്നു പറഞ്ഞു വീട്ടുകാരേ മോശമായി കാണിക്കരുത് ,
സിനിമയിൽ അഭിനയിച്ച ആ മോളേ വെച്ചു ഭക്തി കച്ചവടം നടത്തി എന്നൊക്കെ കേൾക്കാൻ ബുദ്ധിമുട്ടള്ളത് കൊണ്ടാണ് നേരിട്ട് വിളിച്ചത്.ഒരു അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോ , പിന്നെ ഒരു മകനും ഇങ്ങനെ ജീവിക്കാൻ പറ്റില്ലാ. തെറി പറഞ്ഞിട്ടുണ്ടെങ്കിൽ , അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേൽ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം . ഒരു സിനിമ ചെയ്തു , അതിനെ വിമർശിക്കാം, എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവുനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാൻ പറ്റില്ല .
.ഉണ്ണി എന്ന ഞാൻ ഇമോഷണല്ലി റിയാക്റ്റ് ചെയ്തു എന്നു പലരും പറഞ്ഞു , സത്യം എന്തെന്നാൽ ഞാൻ ഇങ്ങനെയാണ് . ഒന്നും വെറുതെ കിട്ടിയതല്ലാ നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാർത്ഥിച്ചു കിട്ടിയതാണ്.അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി .വാക്കുകൾകൊണ്ട് വേദനിപ്പിച്ചവരോട് ക്ഷമചോദിക്കുന്നു.
ഉണ്ണി മുകുന്ദൻ സീക്രെട്ട് ഏജന്റ് ഫോൺ സംഭാഷണം
ഭക്തി വിറ്റാണ് മാളികപ്പുറം സിനിമ വിജയം നേടിയതെന്നും സിനിമയുടെ മറ്റ് മോശം വശങ്ങളെയും കുറിച്ചാണ് സീക്രെട്ട് ഏജന്റ് വീഡിയോ പങ്കുവച്ചത്. മാളികപ്പുറം സിനിമയെ കുറിച്ച് ഇതുവരെ താൻ മൂന്ന് വീഡിയോ യുട്യൂബിൽ പങ്കുവച്ചിട്ടുണ്ടെന്നും സായി വ്യക്തമാക്കി.
എന്നാൽ ആ വീഡിയോയിലെ ഉള്ളടക്കം വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്നാരോപിച്ചുകൊണ്ടാണ് നടൻ ഉണ്ണി മുകുന്ദൻ യുട്യൂബറെ തെറി വിളിക്കുന്നത്. യുട്യൂബർ തന്റെ മാതാപിതാക്കളെയും ചിത്രത്തിൽ മാളികപ്പുറമായി അഭിനയിച്ച പെൺകുട്ടിയെയും അവഹേളിക്കുന്നുണ്ടെന്ന് ഉണ്ണി മുകുന്ദൻ വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം സിനിമയെ മോശം ഭാഗത്തെ മനസ്സിലാക്കാൻ സാധിക്കാത്തതാണ് നടനെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്ന് യുട്യൂബർ തിരിച്ചടിച്ചു. ഭക്തി വിറ്റുകൊണ്ട് തന്നെയാണ് നടൻ സിനിമയെ പ്രചരിപ്പിക്കുന്നത്.
സിനിമയെ പറ്റി ഒരാൾക്ക് അഭിപ്രായം പറ്റിയില്ല, പറഞ്ഞു കഴിഞ്ഞാൽ ഇങ്ങനെയാണ് പല നടന്മാരും പ്രതികരിക്കുന്നതെന്ന് നാട്ടുകാർ മനസ്സിലാക്കാൻ വേണ്ടിയാണ് താണ വീഡിയോ പുറത്ത് വിട്ടതെന്ന് സായി പറഞ്ഞു. തന്നെ നേരിട്ട് ഫോണിൽ വിളിച്ച് തെറി പറയാൻ ഉണ്ണി മുകുന്ദന് അവകാശമില്ലെന്നും അതുകൊണ്ടാണ് അതെ നാണയത്തിൽ തന്നെ നടനോട് തിരിച്ചടിച്ചതെന്നും സീക്രെട്ട് ഏജന്റ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.