ആലപ്പുഴ: ഭിന്ന ശേഷിക്കരിയായ യുവതിയെ താടികൊണ്ടുപോയി ബലാത്സംഗം ചെയ്ത കുറ്റവാളി [പ്രണവ്] പോലീസ് പിടിയിൽ. യുവതി വീട്ടിലേക്ക് പോകുന്ന സമയത്ത് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു . ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പ്രതി യുവതിയെ വഴിയിൽ തടഞ്ഞുനിര്‍ത്തുകയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയുമായിരുന്നു.
ഇവിടെനിന്ന് ഇയാളുടെ സ്വന്തം വീട്ടിലെത്തിച്ചാണ് ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത് യുവതിയുടെ ബാഗും മൊബൈലും മറ്റു വസ്തുക്കളും റോഡിൽ കണ്ട നാട്ടുകാർ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി പ്രദേശത്ത് പരിശോധച്ചിപ്പോഴാണ് വീട്ടിൽ അവശനിലയിൽ യുവതിയെ കണ്ടെത്തിയത്. ഈ സമയത്ത് പ്രതി പ്രണവ് ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
യുവതിയെ യുവതിയെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് മാറ്റുകയും നൂറനാട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. നൂറനാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രണവ് മദ്യത്തിനും ലഹരി വസ്തുക്കൾക്കും അടിമയാണെന്ന് പോലീസ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.