തവരവിള സ്വദേശിനി ബേബി മാരായമുട്ടം പോലീസിൽ പരാതിനൽകി .വൃദ്ധ മാതാവിനെ സംരക്ഷിക്കാമെന്നു പറഞ്ഞു സുജിനും ഭാര്യയും ബേബിയോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചാണ് തട്ടിപ്പു നടത്തിയത് .ഈ കാലയളവിൽ 13 സെന്റുസ്ഥലവും പാതിനേഴു പവൻ സ്വർണ്ണവും രണ്ടുലക്ഷത്തോളം രൂപയും പലപ്പോഴായി കൈവശപ്പെടുത്തി എന്നും .
തന്നെ തന്ത്രപരമായി നെയ്യാറ്റിൻകര സബ് രജിസ്റ്റർ ഓഫീസിൽ എത്തിച്ച് ഭൂമി സുജിന്റെ ഭാര്യയുടെ പേരിലേക്ക് എഴുതി മാറ്റിയെന്നും പലതവണ ആവശ്യ പെട്ടിട്ടും തിരിച്ചു തരാൻ കൂട്ടാക്കിയില്ലന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടയിൻ സുജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിട്ടുണ്ട് .സംഭവത്തെക്കുറിച്ച് അന്വേഷിച്ച സിപിഎം ഏരിയ ,ജില്ലാ ഘടകങ്ങൾ വൃദ്ധയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും. ഒരു കൊല്ലത്തേക്ക് സുജിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ആയിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.