കൊല്ലം: ഓച്ചിറ പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ശേഷം സ്കൂൾ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു. ക്ളാപ്പന സ്വദേശിയായ സ്കൂൾ വിദ്യാർത്ഥിയാണ് കൊല്ലം ഓച്ചിറ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം സ്കൂളിലുണ്ടായ അടിപിടിക്കേസിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോൾ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം.
കഴിഞ്ഞ 23 ന് വൈകിട്ടാണ് വിദ്യാർഥി ഉൾപ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവർക്കെതിരെ കൊടുത്ത പരാതിയിൽ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.