ന്യൂഡല്‍ഹി: ടൈം മാനേജ്മെന്റ് നമ്മുടെ വീടുകളിൽ അമ്മമാരില്‍ നിന്ന് പഠിക്കണമെന്നും ചില വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും അത് പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ താല്‍ക്കോത്തറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ച പ്രോഗ്രാമിൽ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം അത് മനസിലാക്കുകയും വേണം , പരീക്ഷാ സമയത്ത് കുട്ടികൾ എങ്ങിനെ പഠിക്കണമെന്ന് നിങ്ങള്‍ക്ക് ഇതിലൂടെ അറിയാനാകും. അമ്മമാരില്‍നിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവര്‍ എങ്ങനെ ജോലികള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം’, മോദി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ നിങ്ങളെ പഠനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നുണ്ടെങ്കിൽ പരീക്ഷാ കാലത്ത് ‘ഡിജിറ്റല്‍ ഫാസ്റ്റിങ്’ ശീലമാക്കണം. ഈ സമയം മൊബൈല്‍ ഫോണ്‍, ലോപ്ടോപുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വീടുകളില്‍ ഒരു ‘നോ ടെക്നോളജി സോണ്‍’ ഒരുക്കണമെന്ന് അച്ഛനമ്മമാരോട് അദ്ദേഹം ആവശ്യപ്പെട്ടു സ്മാര്‍ട് ഫോണുകളില്‍ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബാംഗങ്ങള്‍ തമ്മില്‍ ഇടപഴകുന്നത് ശീലമാക്കണമെന്നും അദ്ദേഹം പറഞ്ഞു
സ്വയം വിലകുറച്ച് കാണരുത്. നമ്മുടെകഴിവുകൾ നമ്മൾ തിരിച്ചറിയണം . അത് തിരിച്ചറിയുന്ന ദിവസം നമ്മള് ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്നിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാണികളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകള്‍ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.