കൊച്ചി: കൊച്ചിയിൽ മാരകമയക്കുമരുന്നുമായി. ഗർഭിണിയായ യുവതിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശികളായ സനൂപ്, നൗഫൽ, മുണ്ടക്കയം സ്വദേശിനി അപർണ തുടങ്ങിയവരാണ് അറസ്റ്റിലായത്. പലതരത്തിലുള്ള ലഹരി മരുന്നുകളാണ് ഇവരിൽ നിന്നും പോലീസ് പിടികൂടിയത്.
എൽഎസ്ഡി സ്റ്റാംപ്, ഹാഷിഷ് ഓയിൽ, എംഡിഎംഎ, കഞ്ചാവ്, നൈട്രോസെപാം ഗുളികകൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.