കോട്ടയം: ഓൺലൈൻ മീഡിയകളുടെ പ്രവർത്തനം തമസ്കരിക്കാനാവാത്തതാണെന്നും ജനങ്ങൾക്കിടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് താഴേത്തട്ടിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും അവ ജനങ്ങളിലേയ്ക്ക് എത്തിക്കാനുമുള്ള ശ്രമം ശ്ലാഘനീയമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഈ മേഖലയ്ക്ക് വേണ്ട സഹായങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മലയാളം വാർത്താ വിതരണ രംഗത്തെ വിവിധ ഓൺലൈൻ വാർത്താ ചാനലുകളുടെ കൂട്ടായ്മയായ 'മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ' സംസ്ഥാന പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡൻ്റ് ഏ.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉമേഷ് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ ജൊവാൻ മധുമല കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിൽ പുതിയ അംഗങ്ങളുടെ അംഗത്വ സർട്ടിഫിക്കറ്റ് വിതരണവും ഉപഹാര സമർപ്പണവും നടത്തി.
🔘കേരളം: അറിഞ്ഞിരിക്കാം ലെയിൻ ട്രാഫിക് !!! പിഴ ഒടുക്കേണ്ടി വരും
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.