തൃശൂർ: ഇസ്രായേലിൽ അനധികൃതമായി ചിട്ടി നടത്തി പ്രവാസി മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജ് ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇസ്രായേലിൽ കെയർ വിസയിൽ ജോലി ചെയ്തിരുന്ന ലിജോ നിയമവിരുദ്ധമായി ‘പെർഫെക്‌ട് കുറീസ്’ എന്ന പേരിൽ ചിട്ടി നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകിയായിരുന്നു
കെയർ ടേക്കർമാരായി ജോലി ചെയ്തു വരുന്ന നിരവധി മലയാളികളിൽ നിന്നും ഇയാൾ പണം തട്ടിയിരുന്നത്. മലയാളികളെ കൂടാതെ ഇതരസംസ്ഥാന പ്രവാസികളും ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു. ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തി വരുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്കോടതി മുമ്പാകെ ഹാജരാക്കി റിമാൻറ് ചെയ്തു.
📚READ ALSO:
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.