തൃശ്ശൂർ: വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിൽ കൂട്ടത്തല്ല്. ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല് കേസിൽ 11 സ്ത്രീകൾ റിമാൻ്റിൽ. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘർഷം.
കാറിൽ സഞ്ചരിച്ച കുടുംബത്തെ തല്ലിച്ചതച്ചതായിരുന്നു പരാതി. മുരിയാട് പ്ലാത്തോട്ടത്തിൽ ഷാജിയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. കേസിൽ ചാലക്കുടി കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്.ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയിലെ സ്ത്രീകളായ വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചുപോയ കുടുംബവുമായി ഏറ്റ് മുട്ടിയിരുന്നു. ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ആളൂര്‍ പൊലീസ് കേസെടുത്തു.മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്.
മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച കുടുംബം കാറില്‍ എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ തടഞ്ഞത്. മുരിയാട് സ്വദേശി ഷാജിയും കുടുംബവുമായിരുന്നു കാറില്‍. ഷാജിയെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു. വിശ്വാസികളായ സ്ത്രീകളായിരുന്നു മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റമെന്ന് പറഞ്ഞ് വിശ്വാസികളായ രണ്ടു പേരും ചികില്‍സ തേടി. കാറിന്റെ ചില്ല് തകര്‍ത്തു.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സ്ത്രീകള്‍ വിശദീകരിച്ചു. അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികില്‍സ തേടി. സംഘര്‍ഷത്തെക്കുറിച്ച് ആളൂര്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സഭാ ബന്ധം ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.
📚READ ALSO:
🔘 തൃശൂർ: ഇസ്രായേലിൽ ‘പെർഫെക്‌ട് കുറീസ്’ നടത്തി കോടികളുടെ നിക്ഷേപട്ടിപ്പ് പ്രതി പിടിയിൽ.
🔘കോഴിക്കോട്: കലോത്സവ വേദിയിൽ ചോരവീണ കാഴ്ച ഇങ്ങനെ.
🔘പാചകവാതകം കൊണ്ടുപോകുന്നത് കൂറ്റൻ പ്ലാസ്റ്റിക് കവറിൽ; പാകിസ്താനിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
🔘കുവൈത്ത്: കഴിഞ്ഞ വർഷം 30,000 പ്രവാസികളെ നാടുകടത്തി; ഭൂരിഭാഗവും ഇന്ത്യക്കാർ
🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു
🔔Follow www.dailymalayaly.com : DAILY NEWS | The Nation and The Diaspora
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.