തിരുവനന്തപുരം: ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനമാണിത്. റിപ്പബ്ലിക് ദിനം മുതൽ 31 വരെ ഇടവേളയാണ്. ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണ്ണറുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയചർച്ച നടക്കും. മൂന്നിനാണ് ബജറ്റ്.
ഫെബ്രുവരി 6 മുതൽ 8 വരെ ബജറ്റിന്മേലുള്ള പൊതുചർച്ചയും 13 മുതൽ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികൾ ധനാഭ്യർത്ഥനകളുടെ സൂക്ഷ്മപരിശോധനയും നടത്തും. ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെയായി 2023-'24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസ്സാക്കും. ഈ സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെയും ബജറ്റിനെയും സംബന്ധിക്കുന്ന രണ്ട് ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസ്സാക്കും. സർക്കാർ കാര്യങ്ങൾക്കായി നീക്കിവച്ച ദിവസങ്ങളിലെ ബിസിനസ് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുമെന്ന് സ്പീക്കർ പറഞ്ഞു.
നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ഉത്തരം നിശ്ചിത സമയത്തിനകം നൽകണമെന്ന കാര്യം മന്ത്രിമാരുടെ ശ്രദ്ധയിൽപെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.