അമേരിക്ക: കാലിഫോർണിയ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു

JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
നാടിന്റെയും പ്രവാസിയുടെയും നേരിന്റെ സ്‌പന്ദനം  

മോണ്ടെറി: കാലിഫോർണിയയിലെ മോണ്ടെറി പാർക്കിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. 

നിരവധി പേർക്ക് പരിക്കേറ്റു. ചൈനീസ് ലൂണാർ ന്യൂ ഇയർ ആഘോഷം നടക്കുന്ന സ്ഥലത്തിന് സമീപമാണ് വെടിവെപ്പുണ്ടായത്. എഴുപത്തിരണ്ടുകാരനായ ഹുയു കാൻ ട്രാൻ ആണ് വെടിവയ്പ് നടത്തിയത്.  പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടിയ പുതുവത്സര പരിപാടിക്കിടെ അക്രമി യന്ത്രത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു.

ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ആക്രമണം ഉണ്ടായതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു. വെടിവയ്പിൽ അഞ്ച് സ്ത്രീകളും അഞ്ച് പുരുഷന്മാരും കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

 അക്രമി സഞ്ചരിച്ചിരുന്ന വാഹനം പോലീസ് വളഞ്ഞതിനെ തുടർന്ന് അക്രമി സ്വയം വെടിയുതിർത്ത് മരിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ടവെടിവയ്പിലെ പ്രതി, പോലീസുകാർ വളഞ്ഞതിന് ശേഷം വാനിൽ വച്ച് സ്വയം വെടിയുതിർത്ത് മരിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 

🔘കാനഡ: വിദേശികൾക്ക് വീട് വാങ്ങുന്നതിന് നിയന്ത്രണം, ക്യുബെക്ക് വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല ഉൾപ്പെടെ, രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ 


🔘ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം യൂറോപ്യന്‍ രാജ്യമായ സെര്‍ബിയ അവസാനിപ്പിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !