ദോഹ: ലോകകപ്പ് ചരിത്രത്തിൽ ആറാമത്തെ ഫൈനലിന് യോഗ്യത നേടി അർജന്‍റീന. ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് അർജന്‍റീനയുടെ ജയം . അർജന്‍റീനയ്ക്ക് വേണ്ടി ജൂലിയൻ ആൽവരാസ് രണ്ടു ഗോളും ലയണൽ മെസി ഒരു ഗോളും നേടി. ആദ്യ പകുതിയിൽ അർജന്‍റീന 2-0ന് മുന്നിലായിരുന്നു.
ലോകകപ്പിൽ അഞ്ചാമത്തെ ഗോളാണ് മെസി നേടിയത്. ഇതോടെ സുവർണപാദുകത്തിനായുള്ള പോരാട്ടത്തിൽ ഫ്രഞ്ച് താരം എംബാപ്പെയ്ക്കൊപ്പമെത്താനും മെസിക്ക് സാധിച്ചു. ജൂലിയൻ ആൽവാരസ് നടത്തിയ മുന്നേറ്റം തടയാനായി ബോക്സിനുള്ളിൽവെച്ച് ഗോൾകീപ്പർ ഡോമിനിക് ലിവാകോവിച്ചും മറ്റെ കൊവാച്ചിച്ചും മഞ്ഞ കാർഡ് കണ്ടു. ഇതോടെയാണ് അർജന്‍റീനയ്ക്ക് പെനാൽറ്റിയ്ക്ക് ലഭിച്ചത്.
ആദ്യം 34-ാം മിനിട്ടിൽ നായകൻ ലയണൽ മെസി പെനാൽറ്റിയിലൂടെയും 39-ാം മിനിട്ടിൽ യുവതാരം ജൂലിയൻ ആൽവാരസുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്. 39-ാം മിനിട്ടിൽ ജൂലിയൻ ആൽവാരസാണ് അർജന്‍റീനയുടെ ലീഡുയർത്തിയത്. 69-ാം മിനിട്ടിൽ ലയണൽ മെസിയുടെ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ ജൂലിയൻ ആൽവാരസ് രണ്ടാമതും ലക്ഷ്യം കാണുകയായിരുന്നു.
മത്സരത്തിന്‍റെ തുടക്കം മുതൽ അർജന്‍റീനയും ക്രൊയേഷ്യയും കളിക്കളത്തിൽ ഭീതി വിതച്ചു. അർജന്‍റീനയുടെ പ്രതിരോധവും മികച്ച പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിലും ആക്രമണാത്മക ഫുട്ബോൾ തന്നെയാണ് അർജന്‍റീന പുറത്തെടുത്തത്. അതുകൊണ്ടുതന്നെയാണ് അർജന്‍റീനയ്ക്ക് വീണ്ടും ലീഡ് ഉയർത്താനായത്. 74-ാം മിനിട്ടിൽ ഡിപോളിനെയും ഗോൾ സ്കോറർ ആൽവാരസിനെയും പിൻവലിച്ച് പലാസിയോയെയും ഡിബാലയെയും ഇറക്കി. അർജന്‍റീന ആരാധകർ കാത്തിരുന്ന ഡിബാല, ഇതാദ്യമായാണ് ഈ ലോകകപ്പിൽ കളത്തിൽ ഇറങ്ങിയത്. അതേസമയം ക്രൊയേഷ്യൻ നിരയിൽ കഴിഞ്ഞ മത്സരത്തിലെ മികവ് പുറത്തെടുക്കാൻ സാധിക്കാതിരുന്ന നായകൻ ലുക്കാ മോഡ്രിച്ചിനെ 80-ാം പിൻവലിച്ചു.
📚READ ALSO:
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.