യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ജോധ്പുര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ വിവാഹാഘോഷത്തിനിടെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി.
വരന്റെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ ഇന്നലെ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ അന്‍പതിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. വരന് സുരേന്ദ്ര സിംഗിന്റെ അമ്മ ധാപു കന്‍വര്‍ തിങ്കളാഴ്ച മരിച്ചു. മരിച്ചവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു.
ഷേര്ഗഡില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മീണ കന്‍വാര്‍ തിങ്കളാഴ്ച ഭുങ്ഗ്ര ഗ്രാമത്തിലെ അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും അവരുടെ ഒരു ദിവസത്തെ ശമ്പളം അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നല്‍കണമെന്ന് അവര്‍ പറഞ്ഞു. പോലീസും അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഭവ സ്ഥലം പരിശോധിച്ചു.
ഈ അപകടത്തില്‍ മൃതദേഹം ജോധ്പൂരില്‍ നിന്ന് ഗ്രാമത്തിലേക്ക് കൊണ്ടുപോകാന്‍ യൂണിയന് സൗജന്യ ആംബുലന്‍സ് നല്‍കുന്നുണ്ടെന്ന് ജോധ്പൂര്‍ ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന് പ്രസിഡന്റ് മുകേഷ് പറഞ്ഞു.
📚READ ALSO:
🔘'അടിക്ക്, ഓടിക്ക് ഇനിവരരുത് ': ചൈനീസ് സൈനികരെ തല്ലിയോടിക്കുന്ന ഇന്ത്യന്‍ സേന വീഡിയോ വൈറല്‍
🔘ലൈംഗിക രോഗങ്ങൾ വർധിച്ചു; സൗജന്യമായി കോണ്ടം -ഫ്രാൻസ്
🔘ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ബിജെപി വിജയം; ഗുജറാത്തിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു.
🔘യൂറോ സോണിന്റെ ഏറ്റവും ശക്തമായ വളർച്ചയിൽ ജിഡിപി വർദ്ധനവോടെ അയർലൻഡ്
🔔Follow www.dailymalayaly.com : NRI DAILY NEWS
യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.