ദില്ലി: റിസർവ്വ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഇന്ന് മുതൽ 4നഗരങ്ങളിൽ പുറത്തിറങ്ങും. നിലവിലുള്ള നാണയത്തിന്റെയും കറൻസിയുടേയും മൂല്യമുള്ള ടോക്കണുകളായാണ് ഇ-റുപ്പി പുറത്തിറങ്ങുക. ഇന്ന് മുതൽ ഇടപാടുകാർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.
ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമാണ് ഇ-റുപ്പി ആദ്യ ഘട്ടത്തിൽ പുറത്തിറങ്ങുന്നത്. രണ്ടാം ഘട്ടത്തിൽ കൊച്ചി ഉൾപ്പടെ ഒമ്പത് നഗരങ്ങളിലേക്ക് ഇ-റുപ്പി വ്യാപിപ്പിക്കും.
"ഇ-റുപ്പി" സംവിധാനം പണമിടപാടുകൾ കൂടുതൽ സുഗമമാക്കുമെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി.ആദ്യഘട്ടത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളെയാണ് ഇതിനായി റിസർവ്വ് ബാങ്ക് തിഞ്ഞെടുത്തിട്ടുള്ളത്. ബാക്കി ബാങ്കുകളെ ഓരോ ഘട്ടത്തിലായി ഉൾപ്പെടുത്തും.
ഇതിനിടെയാണ് ആർബിഐ ഇ-റുപ്പി പുറത്തിറങ്ങുന്ന വിവരംപുറത്തു വിടുന്നത്. ഇ-റുപ്പിയുടെ ഉത്തരവാദിത്വം നേരിട്ട് ആർബിഐക്കാണ്. ഘട്ടങ്ങളായി പരീക്ഷിച്ച് മാത്രമേ പൂർണമായും പദ്ധതി നടപ്പാക്കു എന്ന് ആർബിഐ വ്യക്തമാക്കി. മൊബൈൽ ഉപയോഗിച്ച് ആളുകൾക്ക് ഇ-റുപ്പി ഇടപാടുകൾ നടത്താനാകും. നിലവിലെ പരീക്ഷണ ഘട്ടത്തെ വിലയിരുത്തിയാണ് അടുത്ത പ്രഖ്യാപനം നടത്തുക.
ഇ-റുപ്പിയെ കുറിച്ച് അറിയേണ്ടത് എന്തെല്ലാം.
കറന്‍സി ഉപയോഗിക്കാതെ ഉപഭോക്താക്കള്‍ക്ക് ഈ സംവിധാനം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇതൊരു ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമാണ്. ഉപഭോക്താവിനെ മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യു ആര്‍ കോഡ് അല്ലെങ്കില്‍ എസ് എം എസ് അധിഷ്ഠിത ഇ -റുപ്പി ഉപയോഗിച്ച് ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുന്നവരുടെ ഡിജിറ്റല്‍ പെയ്‌മെന്റ് അപ്ലിക്കേഷനുകള്‍, പെയ്‌മെന്റ് കാര്‍ഡുകള്‍ , ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവിടെ സഹായമില്ലാതെതന്നെ ഒരു ഉപഭോക്താവിന് ഇടപാടുകള്‍ നടത്താന്‍ സാധിക്കും.മുന്‍കൂട്ടി ലഭിച്ച ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് സമാന്തരമായാണ് ഇ -റുപ്പി പ്രവര്‍ത്തിക്കുക.
ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികൾ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് ഡിജിറ്റൽ കറൻസിയെ കുറിച്ച് വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ ചിന്തിക്കാൻ തുടങ്ങിയത്. 66 രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിനുള്ള പരീക്ഷണത്തിലാണ്.
📚READ ALSO:
🔘പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിച്ചു - കേരള സർക്കാർ
🔘യുകെ: പള്ളിയില്‍ പോയി മടങ്ങി വന്ന പാലക്കാട് സ്വദേശി യുകെയിൽ അന്തരിച്ചു
🔘നയന്‍താരയുടെ വാടക ഗര്‍ഭധാരണത്തില്‍ ആശുപത്രി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ്
🔘രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ മൂഡീസ് യുകെയുടെ റേറ്റിംഗ് 'നെഗറ്റീവ്' ആയി താഴ്ത്തി
🔘അയർലണ്ടിലെ ഏറ്റവും പുതിയ സർവ്വകലാശാല "SETU" ഔദ്യോഗികമായി ആരംഭിച്ചു,
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.