യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS

കവന്‍ട്രി: യുകെ മലയാളികളെ ദുഖത്തിലാക്കി വീണ്ടും മരണ വാർത്ത. നോര്ത്താംപ്ടന് അടുത്ത ഡാവന്‍ട്രിയിലെ തിരുവല്ല കറ്റാനം സ്വദേശി വിജയ് ചാക്കോ (അജയ് 48) ഇന്ന് മരണമടഞ്ഞത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയില്‍ ആയിരുന്നു വിജയ്. ഏതാനും വര്‍ഷം മുന്‍പ് ഉണ്ടായ അസുഖത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരന് ആയിരുന്ന വിജയ് വിശ്രമ ജീവിതത്തിലേക്ക് കടക്കുക ആയിരുന്നു എന്നാണ് സുഹൃത്തുക്കള്‍ നല്കുന്ന വിവരം. കഴിഞ്ഞ ഏതാനും മാസമായി രോഗനില അല്പം വഷളായതിനെ തുടര്‍ന്ന് പൂര്‍ണമായും ചികിത്സയെ ആശ്രയിക്കേണ്ട സാഹചര്യവും ആയിരുന്നു.
പ്രിയപെട്ടവരില്‍ നല്ല പങ്കും നാട്ടില്‍ ആയതിനാല്‍ സംസ്കാര കര്‍മ്മങ്ങള്‍ ജന്മനാട്ടില് എത്തിച്ചു പൂര്‍ത്തിയാക്കുവാനുള്ള ആലോചനയാണ് ഇപ്പോള്‍ കുടുംബം എടുത്തിരിക്കുന്നത്. ചിങ്ങവനം സ്വദേശിയായ നിഷയാണ് പത്നി. കൗമാരക്കാരായ രണ്ടു പെണ്‍കുട്ടികളാണ് നിഷയ്ക്കും വിജയിനുമുള്ളത്. മൂത്ത മകള്‍ എ ലെവലിലും ഇളയ കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമാണ്.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ ആയി തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന അജയ് യുടെ വേർപാടിൽ തേങ്ങുകയാണ് ഇപ്പോള്‍ കുടുംബവും ഉറ്റവരും. ബിര്‍മിംഗ്ഹാം സെന്റ് സൈമണ്‍ ക്നാനായ പള്ളി ഇടവക അംഗം കൂടിയായ വിജയിന്റെ മരണ വര്‍ത്തയറിഞ്ഞു വിശ്വാസ സമൂഹത്തില്‍ നിന്നുള്ള സുഹൃത്തുക്കളും വീട്ടിലെത്തി പ്രാര്‍ത്ഥനകള്‍ നേര്‍ന്നു. പരേതന്റെ ആത്മ ശാന്തിക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടില്‍ ബിര്‍മിങ്ഹാം ഇടവക വികാരി ഫാ. സജി അബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന ഉണ്ടായിരിക്കും.
🔔Follow www.dailymalayaly.com : NRI DAILY NEWS
യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.