സ്വിറ്റ്സർലൻഡ്: വനിതാ കൂട്ടായ്മ "ഏഞ്ചൽസ് ബാസൽ" ചാരിറ്റി ലഞ്ച് ഇവന്റ് ബാസലിൽ സംഘടിപ്പിച്ചു

 3833-1669467269-img-8022

ബാസൽ: കഴിഞ്ഞ എട്ടു വർഷമായി പൊതുനന്മയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവകാരുണ്യ മേഖലകളിൽ സുതുത്യർഹമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന സ്വിറ്റ്സർൻഡിലെ വനിതാ കൂട്ടായ്മയായ ഏഞ്ചൽസ് ബാസൽ സംഘടിപ്പിച്ച ചാരിറ്റി ലഞ്ച് ഇവന്റ് അഭ്യുദയകാംഷികളായ സ്വദേശിയരുടെയും, മലയാളി കുടുംബങ്ങളുടെയും സാന്നിധ്യം കൊണ്ട് ധന്യമായി.

കലാപരിപാടികളോടൊപ്പം ഏഞ്ചൽസ് ബാസൽ നടത്തികൊണ്ടിരിക്കുന്ന‌ കാരുണ്യ പ്രവർത്തനങ്ങളുടെ ദൃശ്യവിഷ്കാരം സദസ് ഹർഷാരവത്തോടെ സ്വീകരിച്ചു. 

കേരളത്തിലെ ജന്മ സ്ഥലമായ പെരിയാപുരത്ത് സ്വന്തമായി കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്ന പതിനഞ്ചോളം കുടുംബങ്ങൾക്കു വീട് നിർമിച്ചു കൊടുത്ത, സ്വിറ്റ്സർലൻഡിലെ സൂറിക്ക് നിവാസികളായ ആനന്ദ് പഴംകോട്ടിലിനെയും, അജു പഴംകൊട്ടിലിനെയും ചടങ്ങിൽ പ്രത്യേകം ആദരിച്ചു. 

3833-1669466966-img-20221120-wa0017

ജീവ കാരുണ്യ ഭക്ഷണ മേളയ്ക്ക് മുന്നോടി ആയി നടന്ന സമ്മേളനത്തിൽ പ്രസിഡന്റ്‌ റീന മാങ്കുടിയിൽ സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാദർ ജോസഫ് കണ്ണാനിയാക്കൽ, ഫാദർ മാർട്ടിൻ പയ്യപ്പിള്ളിയിൽ KCSC Basel പ്രസിഡന്റ് സിബി തൊട്ടുകടവിൽ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

3833-1669471895-angel-basel-new

ജിഷ പാലാട്ടി മോഡറേറ്റു ചെയ്ത ചടങ്ങുകൾ സെക്രട്ടറി ലിജി ചക്കാലക്കന്റെ നന്ദി പ്രകാശനത്തോടെ പര്യവസാനിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !