ന്യൂഡൽഹി: തിങ്കളാഴ്ച ഇന്ത്യയില്‍ 196 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 3428 ആയി. ഈ കേസുകളെല്ലാം ബി.എഫ് 7 വകഭേദത്തില്‍ പെട്ടതാണ്.
വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചതിനു പിന്നാലെ അഞ്ചു രാജ്യങ്ങളിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് ആർ.ടി.പി.സിആർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ വ്യക്തമാക്കി.
ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, ഹോങ്കോങ്, തായ്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ ആര്‍.ടി.പി.സി.ആര്‍. നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരാണ് നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത്. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും. രാജ്യത്തെത്തിയാൽ ഇവരെ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കും. ശേഷം പോസിറ്റീവായാൽ അവരെ ക്വാറന്റൈൻ ചെയ്യുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു
ഈ രാജ്യങ്ങളിൽനിന്ന് വരുന്ന യാത്രക്കാരിൽ പരിശോധനയിൽ നെഗറ്റീവ് ലക്ഷണങ്ങൾ ഉള്ളവരേയും ഹോം ക്വാറന്റൈനിലേക്ക് മാറ്റും. ഇവിടങ്ങളിൽ നിന്ന് വരുന്നവർ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നും നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, നീണ്ട ഇടവേളക്കുശേഷം ശനിയാഴ്ച മുതൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ വീണ്ടും കോവിഡ് പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വിമാനയാത്രക്കാരിലെ രണ്ടുശതമാനം പേരെയാണ് റാൻഡം ടെസ്റ്റിന് വിധേയമാക്കിയത്. പരിശോധന കഴിഞ്ഞയുടനെ ഇവരെ വിമാനത്താവളം വിട്ടുപോകാനും അനുവദിച്ചു.
വിവിധ രാജ്യങ്ങളിൽ രോഗവ്യാപനം കൂടിവരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷണവും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക എന്നതിൽ അലംഭാവം വരുത്തരുതെന്നും നിർദേശത്തിൽ പറയുന്നു.
📚READ ALSO:
🔘ഫ്രാൻസ്: സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ മരിച്ചു
🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍
🔘ചൈനയിൽ ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A രോഗങ്ങൾ
🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം
🔔Follow www.dailymalayaly.com : NRI DAILY NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.