യുകെ: യുകെ മലയാളി നിര്യാതനായി; വിടവാങ്ങിയത് ലൂട്ടൻ മലയാളികളുടെ പ്രിയ ജിജി മാത്യു

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 

കവന്‍ട്രി: യുകെ മലയാളി, ലൂട്ടനിലെ ജിജി മാത്യൂസ് (56) നിര്യാതനായി. വിടവാങ്ങിയത് സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ സഹോദരനും പത്തനംതിട്ട മൈലപ്ര സ്വദേശിയും ലൂട്ടൻ മലയാളികളുടെ പ്രിയ ജിജി മാത്യു.

ലൂട്ടന്‍ മലയാളികളുടെ  ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ എന്ന ലൂക്കയുടെ പിറവി മുതല്‍ കൂടെയുള്ള വ്യക്തിയാണ് ജിജി. പ്രസിഡന്റ് അടക്കമുള്ള സ്ഥാനമാനങ്ങളും ജിജി ഏറ്റെടുത്തിട്ടുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ ഗ്ലോസ്റ്ററില്‍ നടന്ന കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ രണ്ടു കുടുംബങ്ങള്‍ നേരിട്ട ദുരന്തത്തില്‍ ലൂട്ടന്‍ മലയാളികൾക്ക് ഒപ്പം മുൻപന്തിയിൽ ജിജിയും ഉണ്ടായിരുന്നു.

ക്രിസ്മസ് ആഘോഷം പൂര്‍ത്തിയാക്കി രാത്രി ഉറങ്ങാന്‍ കിടന്ന  ജിജി മാത്യൂസ്  അര്‍ദ്ധ രാത്രി 1മണിയോടെ അസ്വസ്ഥത തോന്നി ഉറക്കത്തില്‍ എഴുന്നേറ്റു വെള്ളം കുടിക്കാന്‍  അടുക്കളയില്‍ എത്തുക ആയിരുന്നു. ജിജി മുകളിലേക്ക് കയറി വരാതിരുന്നതോടെ താഴേക്ക് വന്ന ഭാര്യ കണ്ടത് പ്രയാസപ്പെടുന്ന ഭര്‍ത്താവിനെയാണ്. ക്രിസ്മസ് ആഘോഷത്തിനായി ഈയിടെ വിവാഹം കഴിച്ചയച്ച ഡോക്ടറായ മകൾ ഉൾപ്പെടെ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നു.എല്ലാവരും താഴെയെത്തി. ഡോക്ടർ ആയ മകളും നഴ്‌സായ ഭാര്യയും സി പി ആർ  നൽകി. 

ജിജിയുടെ സ്ഥിതി വഷളാകുന്നത് മനസിലാക്കിയ ഉടന്‍ ഭാര്യ ആംബുലന്‍സ് സേവനം തേടുക ആയിരുന്നു. ഉടന്‍ എത്തിയ ആംബുലന്‍സ് ജീവനക്കാര്‍ അദ്ദേഹത്തെ നിമിഷ നേരത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി പിന്നീട് സ്ഥിരീകരിക്കുക ആയിരുന്നു. പത്തനംത്തിട്ട മയിലപ്ര മുഞ്ഞനാട്ട് കുടുംബാംഗമാണ് ഇദ്ദേഹം

 ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്റ് ഡണ്‍സ്റ്റബിള്‍ ഹോസ്പിറ്റലില്‍ നഴ്‌സാണ്. മക്കള്‍: നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍.

📚READ ALSO:

🔘ഫ്രാൻസ്:  സെൻട്രൽ പാരീസിൽ വെടിവയ്പ്പിൽ മൂന്ന് പേർ  മരിച്ചു

🔘സൗജന്യ റേഷന്‍ വിതരണ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി: കേന്ദ്ര സര്‍ക്കാര്‍

🔘 ശനിയാഴ്ച മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം,12 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ ഒഴിവാക്കി ഇന്ത്യ; മാർഗരേഖ കാണുക

🔘"ഹോം കെയറർ, ബസ്-കോച്ച് ഡ്രൈവർമാർ, ഡയറി ഫാം അസിസ്റ്റന്റ്" ഇനി മുതൽ യൂറോപ്പിന് പുറത്തുനിന്ന്  തൊഴിൽ പെർമിറ്റിന് അർഹതയുണ്ട് - പുതിയ മാറ്റം 

🔘ചൈനയിൽ  ആശുപത്രികളില്‍ മൃതദേഹങ്ങള്‍ നിറയുന്നു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

🔘"ചൈന, ജപ്പാന്‍, അമേരിക്ക, കൊറിയ, ബ്രസീല്‍ - വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു" ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

🔘യുകെ - അയർലണ്ട് പതിവിലും മൂന്നിരട്ടി കുട്ടികളുടെ സ്കാർലറ്റ് ഫീവർ, ഇൻവാസിവ് സ്ട്രെപ്പ് A   രോഗങ്ങൾ 

🔘യുകെ: സഹായവുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ; ഇന്ത്യൻ ഹൈക്കമ്മീഷന് അടിയന്തര ഇടപെടലിന് നിർദ്ദേശം

🔔Follow www.dailymalayaly.com  NRI  DAILY NEWS

യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് : 
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !