യുക് മി(UCMI) GLOBAL INDIAN COMMUNITY
JOIN 🔰🔰🔰🔰ഡെയിലി മലയാളി ന്യൂസ് :
HELP | INFORMATION | JOB | ACCOMMODATION | ADVERTISE | NEWS
ഖത്തര്‍: ഫ്രാൻസ് പൊരുതി തോറ്റു. ലോകകപ്പ് അർജന്റീന നേടി.ഫിഫ ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്‍റീനക്ക് കിരിടം. ഇത് മറഡോണയുടെ പിന്‍ഗാമിയായി മെസിയുടെ കിരീടധാരണം. ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി.
ഖത്തറിലെ ആവേശകരമായ പോരാട്ടത്തില്‍ പെനാല്‍റ്റിയിലൂടെയാണ് വിധി നിര്‍ണയിച്ചത്.80 മിനിറ്റില്‍ വരെ മുന്നില്‍ നിന്ന ശേഷം എംമ്ബാപ്പയുടെ ഗോളില്‍ അര്‍ജന്‍റീന സമനില വഴങ്ങുകയായിരുന്നു. എക്സ്ട്രെ ടൈമിലും ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയതോടെ മത്സരം സമനിലയായി. ഇതോടെ മത്സരം പെനാല്‍റ്റിയിലേക്ക് കടന്നു. പെനാല്‍റ്റിയില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്‍റീനയുടെ വിജയം.
2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍ മെസിയുടെ കൈകളിലേക്ക് എത്തി. ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമെന്ന നേട്ടം കൈവരിച്ച് കീലിയൻ എംബാപ്പെ. കലാശപ്പോരില്‍ ഹാട്രിക് നേടിയിട്ടും ടീമിന് കിരീടം സമ്മാനിക്കാന്‍ ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെയ്ക്കായില്ല. എക്‌സ്ട്രാ ടൈമില്‍ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
അർജന്‍റീനയ്ക്കെതിരായ ഫൈനലിൽ തോൽവി മുഖാമുഖം കണ്ട നിമിഷങ്ങളിലായിരുന്നു എംബാപ്പെയുടെ മൂന്നു ഗോളുകളും. ഇത് എതിരാളികളായ അർജന്റീനയെ വിറപ്പിക്കുക തന്നെ ചെയ്‌തു. ഏഞ്ചല്‍ ഡി മരിയ, ഡീപോള്‍, ആല്‍വാരസ് എന്നിവരെ സബ് ചെയ്ത സ്‌കലോണിയന്‍ തന്ത്രങ്ങള്‍ പാളി. അതേസമയം കാമവിംഗയടക്കമുള്ള യുവരക്തങ്ങള്‍ ഫ്രാന്‍സിനായി ജീവന്‍ കൊടുത്തും പോരാടി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്
ഫിഫ ലോകകപ്പിന്‍റെ വിജയിയെ തേടിയുള്ള അര്‍ജന്‍റീന-ഫ്രാന്‍സ് കലാശപ്പോര് ആദ്യപകുതി പൂര്‍ത്തിയായപ്പോൾ ഏകദേശം ലോകകപ്പ് ആർക്ക് എന്നുള്ള കാര്യത്തിൽ തീരുമാനമായിരുന്നു. എന്നാൽ നിശ്ചിതസമയത്ത് 80, 81 മിനിട്ടുകളിലും അധികസമയത്തിന്‍റെ രണ്ടാംപകുതിയിൽ 118-ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ. 80-ാം മിനിട്ടിലും അധികസമയത്തും പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ലക്ഷ്യം കണ്ടത്. ഇന്നത്തെ മൂന്നു ഗോളുകളോടെ ഈ ലോകകപ്പിൽ 8 ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ഷൂവിനുള്ള പോരാട്ടത്തിലും മുന്നിലെത്തി.
തുടക്കം അര്‍ജന്‍റൈന്‍ ആക്രമണത്തോടെ മെസിയുടെ കരുത്തില്‍ ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരില്‍ ഫ്രാന്‍സിനെതിരെ അര്‍ജന്‍റീന മുന്നില്‍ ആയിരുന്നു. 23-ാം മിനുറ്റിലാണ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്. മൂന്നാം മിനുറ്റില്‍ അര്‍ജന്‍റീന ആദ്യ മുന്നേറ്റം നടത്തി. അഞ്ചാം മിനുറ്റില്‍ മക്കലിസ്റ്ററിന്‍റെ ലോംഗ് റേഞ്ചര്‍ ശ്രമം ലോറിസിന്‍റെ കൈകള്‍ കടന്നില്ല. തൊട്ടുപിന്നാലെ ഡീപോളിന്‍റെ ഷോട്ട് വരാനെയില്‍ തട്ടി പുറത്തേക്ക് തെറിച്ചു.
10 മിനുറ്റിന് ശേഷമാണ് ഫ്രാന്‍സ് ചിത്രത്തില്‍ തെളിയുന്നത്. 14-ാം മിനുറ്റിലാണ് ഫ്രാന്‍സ് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് ആദ്യമായി എത്തുന്നത്. 19-ാം മിനുറ്റില്‍ ഹെര്‍ണാണ്ടസിനെ ഡീപോള്‍ ഫൗള്‍ ചെയ്തതതിന് ബോക്‌സിന് തൊട്ട് പുറത്തുവച്ച് ഫ്രാന്‍സിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ജിറൂഡിന്‍റെ പറന്നുള്ള ഹെഡര്‍ ബാറിന് മുകളിലൂടെ പാറി. 21-ാം മിനുറ്റില്‍ ഡിമരിയയെ ഡെംബലെ വീഴ്‌ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. ലോറിസ് വലത്തോട്ട് ചാടിയപ്പോള്‍ ഇടത്തോട്ട് അനായാസം പന്ത് വലയിലാക്കി മെസി അര്‍ജന്‍റീനയെ 23-ാം മിനുറ്റില്‍ മുന്നിലെത്തിച്ചു. ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്
36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയാണ് രണ്ടാമത്തെ ഗോൾ നേടിയത്. ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മാക്അലിസ്റ്റർ നൽകിയ പാസിൽനിന്നാണ് ഡിമരിയ ലക്ഷ്യം കണ്ടത്. ഇതോടെ ഡെംബലെയേയും ജിറൂഡിനേയും 42-ാം മിനുറ്റില്‍ പിന്‍വലിച്ച് മാര്‍ക്കസ് തുറാം, കോളോ മൗനി എന്നിവരെ ഇറക്കാന്‍ ദെഷാം നിര്‍ബന്ധിതനായി. എന്നിട്ടും കാര്യമായ ആക്രമണം അഴിച്ചുവിടാന്‍ ഫ്രഞ്ച് ടീമിനായില്ല. മറുവശത്ത് ആദ്യപകുതിയില്‍ മേധാവിത്തം പുലര്‍ത്തി കുതിച്ചു അര്‍ജന്‍റീന. 71-ാം മിനുറ്റില്‍ എംബാപ്പെ മിന്നലാക്രമണത്തിന് ശ്രമിച്ചെങ്കിലും ഷോട്ട് ലക്ഷ്യം പിഴച്ചു.
പിന്നെയങ്ങ് കളി മാറി, കളി മാറ്റിയത് എംബാപ്പെ. 79-ാം മിനുറ്റിലെ ഒട്ടാമെന്‍ഡിയുടെ ഫൗളിന് ഫ്രാന്‍സിന് പെനാല്‍റ്റി അനുവദിക്കപ്പെട്ടു. എമിയുടെ ചാട്ടം കൃത്യമായിരുന്നെങ്കിലും എംബാപ്പെയുടെ മിന്നല്‍ വലയിലെത്തി. എയ്ഞ്ചൽ ഡി മരിയയുടെയും ലയണൽ മെസിയുടെയും ഗോളുകളിലൂടെ ആദ്യ പകുതി മുതൽ മുന്നിട്ടു നിന്ന മെസി പടയെ വിറപ്പിച്ച് രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോൾ ഫ്രാൻസിനെ മത്സരത്തിൽ തിരിച്ചെത്തിച്ചു. 80ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 81ാം മിനിറ്റിൽ മികച്ച മുന്നേറ്റത്തിലൂടെയുമാണ് എംബാപ്പെ ഗോളടിച്ചത്. ഒരു മിനിറ്റിന് ശേഷം എംബാപ്പെയുടെ പറക്കും ഫിനിഷിംഗില്‍ ഫ്രാന്‍സ് ഒപ്പമെത്തി. ഇതോടെ 2-2ന് മത്സരം എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ടു. രണ്ടാം പകുതി അവസാനിക്കുമ്പോൾ അർജന്റീനയും ഫ്രാൻസും രണ്ടു ഗോൾ വീതം നേടി.
ലൗറ്റാരോ മാര്‍ട്ടിനസിന് ലഭിച്ചൊരു സുവര്‍ണാവസരം പാഴായി. എന്നാല്‍ 109-ാം മിനിറ്റില്‍ ലോറിസിന്‍റെ തകര്‍പ്പന്‍ സേവിനൊടുവില്‍ മെസി തന്‍റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ 3-2ന് അര്‍ജന്‍റീന മുന്നിലെത്തി. പക്ഷേ 116-ാം മിനുറ്റില്‍ വീണ്ടും പെനാല്‍റ്റി എത്തിയപ്പോള്‍ എംബാപ്പെ ഫ്രാന്‍സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇതോടെ എംബാപ്പെ ഹാട്രിക് തികയ്ക്കുകയും ചെയ്തു. ഇതോടെ മത്സരം 3-3ന് ഷൂട്ടൗട്ടിലേക്ക് നീണ്ടു.
ആദ്യ കിക്കുകള്‍ കിലിയന്‍ എംബാപ്പെയും ലിയോണല്‍ മെസിയും വലയിലെത്തിച്ചതോടെ 1-1. ഫ്രാന്‍സിനായുള്ള കിംഗ്‌സ്‌ലി കോമാന്‍റെ രണ്ടാം കിക്ക് എമി മാര്‍ട്ടിനസ് തടുത്തിട്ടു. പിന്നാലെ പൗലോ ഡിബാല വലകുലുക്കിയതോടെ അര്‍ജന്‍റീനയ്ക്ക് 2-1ന്‍റെ ലീഡായി. പിന്നാലെ ചൗമെനിയുടെ ഷോട്ട് പുറത്തേക്കുപോയി. അതേസമയം പരേഡെസ് ലക്ഷ്യംകണ്ടു. ഫ്രാന്‍സിന്‍റെ നാലാം കിക്ക് കോലോ മൗനി വലയിലെത്തിച്ചെങ്കിലും ഗോണ്‍സാലോ മൊണ്ടൈലിന്‍റെ ഷോട്ട് അര്‍ജന്‍റീനയ്ക്ക് 4-2ന് ലോകകപ്പ് കിരീടം സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.