തലസ്ഥാനത്ത് നിന്ന് 90 കിലോമീറ്റർ (60 മൈൽ) വടക്കുള്ള ചെർണോബിൽ മുൻ ആണവ നിലയവും പാരാട്രൂപ്പർമാരെ നേരത്തെ ഇറക്കിയിരുന്ന കൈവ് മേഖലയിലെ ഹോസ്‌റ്റോമെൽ വിമാനത്താവളവും റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഓഫീസിലെ ഒരു ഉപദേശകൻ പറഞ്ഞു.
വടക്കുകിഴക്ക് സുമി, ഖാർകിവ് പ്രദേശങ്ങളിലും തെക്ക് ഒരു പ്രധാന നഗരവും ഉക്രെയ്നിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവുമായ കെർസൺ, ഒഡെസ എന്നിവിടങ്ങളിൽ കനത്ത വെടിവയ്പ്പ് നടക്കുന്നു.
യുക്രൈൻ പ്രസിഡന്റ് വ്‌ലോദിമിർ സെലൻസ്‌കി സ്ഥാനമൊഴിയണമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്. പുതിയ സർക്കാർ വരണം എന്നും പുടിൻ ആവശ്യപ്പെടുന്നു. പുതിയ പ്രസിഡന്റ് ആരാവണമെന്ന് റഷ്യ തീരുമാനിക്കുമെന്നാണ് വിവരം. ആരൊക്കെ ഏതൊക്കെ സ്ഥാനങ്ങളിൽ വരണമെന്ന് റഷ്യ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു ഭരണമാറ്റമുണ്ടായാൽ ആക്രമണം നിർത്താമെന്നും റഷ്യ പറയുന്നു.
വിമതമേഖലയായ ലുഹാൻസ്‌കിൽ ഉൾപ്പെടെ ആറ് റഷ്യൻ യുദ്ധവിമാനങ്ങളും ഒരു റഷ്യൻ ഹെലികോപ്റ്ററും വെടിവച്ച് വീഴ്ത്തിയെന്ന് യുക്രെയ്ൻ സൈന്യം അറിയിച്ചതായി വാർത്താ എജൻസി റോയിട്ടേഴ്‌സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വിവിധയിടങ്ങളിൽ അതിഭീകരമായ തുടർ സ്‌ഫോടനങ്ങൾ നടന്നതോടെയാണ് യുക്രെയ്ൻ തിരിച്ചടിക്കാൻ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും. യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പഴയ ആണവ പ്ലാന്റ് ഉള്‍പ്പെടുന്ന തന്ത്രപ്രധാന മേഖലയായ ചെര്‍ണോബിലിന്റെ നിയന്ത്രണം റഷ്യ ഏറ്റെടുത്തതിന് പിന്നാലെ ഉക്രൈന്റെ സൈനികരില്‍ ചിലരെ ബന്ദികളാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ഉക്രൈന്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാണ് റഷ്യ പ്രധാനമായും ആക്രമിക്കുന്നത്. ജനവാസ മേഖലകളില്‍ റഷ്യന്‍സേന ആക്രമണം നടത്തുന്നുണ്ടെന്നാണ് ഉക്രൈന്‍ പറയുന്നത്. 13 സിവിലിയന്‍സും 9 ഉക്രൈന്‍ സൈനികരും കൊല്ലപ്പെട്ടതായി ഉക്രൈന്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഹംഗറി വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
റഷ്യൻ ആക്രമണത്തെ (Russian Attack) തുടർന്ന് വ്യോമമാർഗം അടച്ചതോടെ യുക്രെയ്നിൽ (Ukraine) കുടങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ മറ്റുമാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. സംഘർഷത്തെ തുടർന്ന് യുക്രെയ്നിലേക്കുള്ള പ്രത്യേക വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. യുക്രെയിനിന്റെ അയൽ രാജ്യമായ ഹംഗറി വഴി യുക്രെയ്നിലുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് മുന്നോടിയായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് പ്രത്യേക സംഘത്തെ യുക്രെയ്നിലേക്ക് അയക്കും.
“യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ പുറത്തെത്തിക്കാൻ സഹായിക്കുന്നതിനും നടപടികൾ ഏകോപിപ്പിക്കുന്നതിനുമായി ഹംഗറിയിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ അതിർത്തി പോസ്റ്റായ സോഹാനിയിലേക്ക് അയച്ചിട്ടുണ്ട്. സാധ്യമായ എല്ലാ സഹായവും നൽകാൻ ഹംഗറി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു, ” ഹംഗറിയിലെ ഇന്ത്യ എംബസി ട്വിറ്ററിൽ വ്യക്തമാക്കി.
📚READ ALSO:
🔘 40 ഉക്രെയ്ൻ, ഏകദേശം 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 4 ടാങ്കുകൾ നശിപ്പിച്ചതായി യുക്രെയ്ൻ.
🔘 കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.