കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.

മലയാള മലയാള സിനിമാചരിത്രത്തിൽ ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.

കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു. സംസ്‌കാരം അൽപസമയത്തിനകം എങ്കക്കാട്ടെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൃശൂർ വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വടക്കാഞ്ചേരിയിലെ എങ്കക്കാട്ടെ ഓർമ്മ എന്ന വീട്ടിൽ എത്തിച്ചത്.

അരമണിക്കൂറോളം ഇവിടെ പൊതുദർശനം ഉണ്ടായിരുന്നു. അന്തിമോപചാരം അർപ്പിക്കുന്നതിനായി നിരവധി ആളുകളാണ് എത്തിയത്. വീടിന്റെ തെക്കേഭാഗത്ത് ഒരുക്കിയ ചിതയി ആയിരുന്നു മരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. എങ്കക്കാട്ടെ മരുമകളായി എത്തി പിന്നീട് മകളായി മാറിയയാളാണ് കെപിഎസി ലളിത.

1978ൽ സംവിധായകൻ ഭരതനുമായുള്ള വിവാഹത്തിനു ശേഷമാണ് വടക്കാഞ്ചേരിയുടെ മരുമകളായി ലളിത എങ്കക്കാട് എത്തുന്നത്. അന്ന് മലയാള സിനിമയുടെ തലസ്ഥാനം ‘മദ്രാസ്’ ആയിരുന്നതിനാൽ ഭരതനൊപ്പം ചെന്നൈയിലായിരുന്നു ലളിതയുടെ ജീവിതം. 1998ൽ ഭരതന്റെ വേർപാടിനു ശേഷം എങ്കക്കാട്ടെ പാലിശേരി തറവാട്ടിലേയ്ക്കു താമസം മാറ്റി.

ഭരതന്റെ ജൻമനാടിനെ അത്രയേറെ ലളിതയും ഹൃദയത്തിലേറ്റി. കൂടാതെ വൈകിട്ട് 5.30ന് വടക്കാഞ്ചേരി ഓട്ടുപാറ ജംഗ്ഷനിൽ സർവകകക്ഷി അനുസ്‌മരണ യോഗം നടക്കും. അന്തരിച്ച നടി കെ.പി.എ.സി ലളിതയുടെ മൃതദേഹം തൃശൂർ ലളിതകലാ അക്കാദമി മന്ദിരത്തിൽ എത്തിച്ച ശേഷമായിരുന്നു വടക്കാഞ്ചേരി നഗരസഭയിൽ പൊതുദർശനത്തിന് കൊണ്ടുപോയത്. പൊതുദർശനത്തിന് ശേഷമാണ് വടക്കാഞ്ചേരിയിലെ വീട്ടിലേക്ക് എത്തിച്ചത്.

എല്ലാ കാര്യങ്ങൾക്കും നാടിനോട് അടുത്ത് നിക്കുന്നയാളാണ് കെപിഎസി ലളിത.അതുകൊണ്ടുതന്നെ ഒരുപാട് ആളുകളാണ് അന്തമോപചാരം അർപ്പിക്കാനായി എത്തിയത്. സിനിമ മേഖയിലുള്ള പ്രമുഖർ അന്തമോപചാരം അർപ്പിക്കാൻ എത്തി. ഇന്ന് വീണ്ടും വടക്കാഞ്ചേരി എങ്കക്കാട് എത്തുമ്പോൾ നാടു മുഴുവൻ അവരുടെ ഓർമയിൽ തേങ്ങുകയാണ്.


📚READ ALSO:

🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm

🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി

🔘 അയ്യോ! വിമാനത്തിൽ പാമ്പ്!

Đaily Malayaly ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

ĐĐ🔰🔰🔰🔰ĐĐ 

ഫേസ്ബുക്ക് പേജ്  ലിങ്ക് 👇🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp  
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !