ലൈംഗിക ബന്ധത്തിന് ക്ഷണിച്ച സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ ഹെർട്ഫോർഡ്ഷെയറിൽ പഠിക്കാനെത്തിയ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി. വിദ്യാർത്ഥി കോട്ടയം സ്വദേശി 24 വയസ്സുകാരനാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അന്വേഷിച്ചു 2 മണിക്കൂർ അകലെയുള്ള സ്ഥലത്തു നിൽക്കുമ്പോൾ പിടിയിലാകുകയായിരുന്നു. ലൂട്ടണിൽ താമസിക്കുന്ന യുവാവ് ഇല്ലാത്ത പെൺകുട്ടിയെന്നറിയാതെ പെൺകുട്ടിയെ കാണാൻ രണ്ടുമണിക്കൂറോളം ദൂരെയുള്ള ഹെമൽ ഹെംസ്റ്റഡിൽ എത്തി ചേർന്നപ്പോഴാണ് പിടിയിലായത്.
കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിൻെറ ഭാഗമായി എന്ന പറയുന്ന ബ്രോക്കൺ ഡ്രീംസ് എന്ന സന്നദ്ധ സംഘടനയും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്ന സേക്രഡ് സോൾ എന്ന ഡിക്ടറ്റീവ് ഏജൻസിയും സ്റ്റിങ് ഓപ്പറേഷൻെറ ഭാഗമായി 14 വയസ്സുകാരിയുടെ വ്യാജ പ്രൊഫൈൽ നിർമ്മിച്ചായിരുന്നു യുവാവിനെ കുടുക്കിയത്.
ചാനൽ പബ്ലിസിറ്റിക്ക് വേണ്ടി ഉണ്ടാക്കിയ കള്ള പ്രൊഫൈൽ ഉപയോഗിച്ച് ആളുകളെ പെൺകുട്ടി എന്ന വ്യാജേന ബന്ധപ്പെടുകയും ഇര കുടുങ്ങുമ്പോൾ ഇരയെ സമർത്ഥമായി കുടുക്കുകയും ആണ് ഇവർ ചെയ്യുന്നത്. ഒരു ആൾ കുറ്റവാളിയാണെങ്കിലും ആ മനുഷ്യന് ജീവിതത്തിനും പ്രൈവസിക്കും പ്രൊട്ടക്ഷൻ കൊടുക്കുന്ന രാജ്യങ്ങളിൽ ഫേക്ക് പ്രൊഫൈൽ ഉണ്ടാക്കി ഒരാളെ പ്രേരിപ്പിച്ചു കുറ്റം ചെയ്യിപ്പിച്ചു അയാളുടെ വീഡിയോ പബ്ലിസിറ്റി ഉണ്ടാക്കുന്ന രീതിയിൽ ഈ ചാനൽ പുറത്തുവിടുന്നു. കേസ് എടുക്കാം കൊടുക്കാം അത് മീഡിയയിൽ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രം എന്ന രീതിയിൽ ഇരയുടെ അറസ്റ് ഫോട്ടോ / വീഡിയോ ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്നു.
സംഗതി ഉഗ്രൻ ഹണി ട്രാപ് "യുകെ ബ്രാന്റ് ഫേക്ക്" അതായത് ഇല്ലാത്ത കാര്യം അവർ ഉണ്ടാക്കുന്നു സ്റ്റിങ് ഓപ്പറേഷൻ നടത്തുന്നു. പ്രൈവറ്റ് ഡിറ്റക്റ്റീവ് ചൈൽഡ് പ്രൊട്ടക്ഷൻ ബോർഡ് എന്ന ബോർഡ് വയ്ക്കുന്നു.
ചാറ്റിങ്ങിലൂടെ അവർ പരിചയപ്പെടുത്തിയ പെൺകുട്ടിയെ കാണാനെത്തിയ വിദ്യാർത്ഥിയെ ചാനൽ ടീം പിടികൂടി പോലീസിൽ ഏൽപ്പിക്കുന്നു. കുറ്റം സമ്മതിച്ച പ്രതി ക്ഷമാപണം നടത്തിയെങ്കിലും ഗുരുതരമായ കുറ്റകൃത്യത്തിന് എന്ന പേരിൽ പോലീസിനെ വിളിച്ചു കൈമാറുകയാണ് ഉണ്ടായത്. ഇല്ലാത്ത പീഡനത്തിൽ അറസ്റ്റ് നേരിട്ട, പഠനത്തോടൊപ്പം കെയററായി ജോലിചെയ്തിരുന്ന യുവാവിന് ഇനി നിയമനടപടികൾ നേരിട്ടശേഷം ചിലപ്പോൾ നാട്ടിലേക്ക് തിരികെ പോകേണ്ടി വരും.
കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി എന്ന പേരിൽ കെണിയൊരുക്കിയ ഇവരുടെ സമൂഹ മാധ്യമ പേജിലൂടെ ഓപ്പറേഷന്റെ വിശദമായ വിവരങ്ങൾ ഇവർ പങ്കുവയ്ക്കുകയും ചെയ്യും. ആളെ പിടിച്ചാൽ എന്തിനാണ് ആളുടെ ഫോട്ടോ വീഡിയോ അതായത് സംഗതി ട്രാപ് തന്നെ ചാനൽ ആളുകാണണം . 14 വയസ്സുമാത്രം പ്രായമുള്ള രണ്ടുകുട്ടികളുടെ വ്യാജ പ്രൊഫൈലിൽ അറസ്റ്റിലായ യുവാവ് നിരന്തരം ചാറ്റിംങ് നടത്തിയിരുന്നു. പ്രലോഭനത്തിന്റെ മോഹവലയത്തിൽ പെട്ട യുവാവ് ഇവർക്ക് യുവാവ് അയച്ച ചിത്രങ്ങളും വിഡിയോകളും സഹിതമായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യൽ. ഇദ്ദേഹം ഒരു കുടുംബത്തിന്റെ ആശ്രയമായിരിക്കാം പുതുപ്രതീക്ഷ ആയിരിക്കാം എന്നിരുന്നാലും പ്രതിയാക്കി വാർത്ത കൊടുത്ത മാധ്യമങ്ങൾ അറിയുക കള്ളനും തടത്തിപ്പുകാരനും ഏതു രാജ്യത്തും നിയമം മനുഷ്യൻ എന്ന പരിഗണന കൊടുക്കുന്നു. അവന്റെ പ്രൈവസി മാനിക്കണം ഫേസ്ബുക് വീഡിയോ ഇട്ട സ്റ്റിംഗ് ഓപ്പറേഷൻ കാരും യുകെ പോലീസും അത് മറന്നു.
കൂടുതലും പിടിക്കപ്പെടുന്നത് വിദേശികളാണ്. കാര്യമറിയാതെ വന്നു ചാടുന്നവരാണ് അധികവും.
സെക്സ്- അത് ആണായാലും പെണ്ണായാലും കൗമാരം മുതൽ മനസ്സിൽ ഉരുത്തിരിയുന്ന വികാരമാണ്. പ്രായപൂർത്തിയായവരിൽ പ്രകൃത്യാലുള്ള ആവശ്യമാണ്. അത് വിദ്യാർത്ഥിക്കോ, വിവാഹിതർക്കോ ആവാം. പക്ഷേ, അതിലും മിനിമം വേണ്ട പ്രായത്തിൻ്റെ പരിധി മറക്കരുത് ഔചിത്യമുണ്ടെന്നതും മറക്കരുത്. നീതിയും നിയമങ്ങളും ഒരു കാരണവശാലും വിസ്മരിക്കരുത്.
വ്യാജ പ്രലോഭനങ്ങളിൽ മോഹവലയത്തിൽ പെടാതെ സമൂഹ മാധ്യമങ്ങളിലും സാമൂഹിക ജീവിതത്തിലും കൂടുതൽ കരുതലോടെ നീങ്ങണമെന്ന് ഈ അറസ്റ്റു നൽകുന്ന പാഠം .
🔊JOIN: https://www.facebook.com/Daily-Malayaly-108803581642130/?referrer=whatsapp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.