KYIV: 40 ഉക്രെയ്ൻ, ഏകദേശം 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു, 4 ടാങ്കുകൾ നശിപ്പിച്ചതായി യുക്രെയ്ൻ. യുക്രെയ്നില്‍ പട്ടാളനിയമം പ്രഖ്യാപിച്ചു. ലോകരാജ്യങ്ങള്‍ റഷ്യയെ തടയണമെന്നും യുക്രെയ്‍ന്‍ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യുക്രെയ്ൻ സൈനിക സംവിധാനങ്ങള്‍ക്കു നേരെയാണ് ആക്രമണമെന്നും നഗരങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തില്ലെന്നും റഷ്യൻ പ്രതിരോധ വകുപ്പ് അറിയിച്ചു. യുക്രെയ്‌നിൽ റഷ്യയുടെ വ്യോമാക്രമണം അതിരൂക്ഷമായതിനു പിന്നാലെയാണ് വിശദീകരണം.
സൈനിക ആസ്ഥാനങ്ങൾ, വിമാനത്താവളങ്ങൾ, സൈനിക വെയർഹൗസുകൾ എന്നിവയ്‌ക്ക് നേരെ റഷ്യ മിസൈൽ തൊടുത്തുവിട്ടതായി ഉക്രൈൻ ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി പറഞ്ഞു.
കിഴക്കൻ നഗരമായ ഖാർകിവിന് സമീപമുള്ള റോഡിൽ വ്യാഴാഴ്ച 4 റഷ്യൻ ടാങ്കുകൾ നശിപ്പിക്കുകയും ലുഹാൻസ്ക് മേഖലയിലെ ഒരു പട്ടണത്തിന് സമീപം 50 സൈനികരെ കൊല്ലുകയും ആറാമത്തെ റഷ്യൻ വിമാനവും തകർത്തതായി ഉക്രെയ്ൻ സൈന്യം അറിയിച്ചു. തെക്കൻ കെർസൺ മേഖലയിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഉക്രെയ്നിന്റെ അതിർത്തി കാവൽ സേന അറിയിച്ചു.
യുക്രെയ്‌നെതിരേ യുദ്ധം ആരംഭിച്ചെന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിന്‍. യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ യുക്രെയ്നിലെ രണ്ട് നഗരങ്ങളിൽ റഷ്യ (Russia) വ്യോമാക്രണം നടത്തി.തങ്ങളുടെ വിമാനങ്ങളോ കവചിത വാഹനങ്ങളോ നശിപ്പിക്കപ്പെട്ടെന്ന വാർത്ത റഷ്യ നിഷേധിച്ചു.
Vinnytsia. Warehouses of the Ukrainian Armed Forces . #Ukraine #Russia pic.twitter.com/9LXOAjHVIb
— Ω (@W4RW4ATCHER) February 24, 2022
കീവിൽ ആറിടത്തും ക്രാമാഡോസ്കിലുമാണ് റഷ്യ മിസൈൽ വർഷിച്ചത്. യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയിലേക്ക് നീങ്ങാന്‍ സൈന്യത്തോട് പുടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റഷ്യയുടെ സൈനിക നടപടിയോടെ യുക്രെയ്ൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. യുക്രെയ്ൻ സൈനികർ ഉടൻ കീഴടങ്ങണമെന്നും പുടിൻ ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലുള്ള സൈനികർ ആയുധങ്ങൾ ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങണമെന്നും പുടിൻ ആവശ്യപ്പെട്ടു.
📚READ ALSO:
🔘 Nurse Recruitment Open Day on Saturday 26th of February 2022 from 10am to 3pm
🔘 കെപിഎസി ലളിതയുടെ സംസ്‌കാരചടങ്ങുകൾ ;ജ്വലിക്കുന്ന ഓർമയാവുകയാണ് എങ്കക്കാട്ടെ ‘ഓർമ’ വീടും പരിസരങ്ങളും.
🔘സ്റ്റിംഗ് ഓപ്പറേഷൻ കാരുടെ ഹണി ട്രാപ്പിൽ കുടുങ്ങി യു കെയിൽ മലയാളി വിദ്യാർത്ഥി അറസ്റ്റിലായി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.